read more: https://emalayalee.com/writer/130
അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും സംഘടനാ പ്രവർത്തകനുമായ ഫ്രാന്‍സിസ് തടത്തിലിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഫൊക്കാനയുടേയും ഫ്രാന്‍സിസ് തടത്തിലിന്റെ സുഹൃത്തുക്കളുടേയും നേതൃത്വത്തില്‍ ഒരു ‘ഗോ ഫണ്ട് മീ’ ഫണ്ട് സമാഹരണം ആരംഭിച്ചു. ഫ്രാന്‍സിസ് തടത്തിലിന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഖാർത്തരായ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും അദ്ദേഹത്തിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായാണ് പണം സമാഹരിക്കുന്നത്.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന മക്കള്‍ ഐറിന്‍, ഐസക് എന്നിവര്‍ക്ക് ഈ സാമ്പത്തിക സഹായം വിദ്യാഭ്യാസത്തിനു തുണയാകും. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സ്‌നേഹവും സംരക്ഷണവും നഷ്ടമായ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ആഗ്രഹത്തോടെയാണ് സുഹൃത്തുക്കളുടെ സഹകരണത്തോടെ ഫൊക്കാന ഗോഫണ്ട് മീ പേജ് ഓപ്പണ്‍ ചെയ്തിരിക്കുന്നത്.
താഴെ കൊടിത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്‌ത് സംഭാവനകൾ നൽകാവുന്നതാണ്.