കോട്ടക്കൽ: ആയുർവേദത്തിൻ്റെ വേരുറച്ച മണ്ണിൽ ദന്ത സംരക്ഷണത്തിൻ്റെ പുതുചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന റൊയാലിയോ ഡെൻ്റൽ കെയറിൻ്റെ ഉദ്ഘാടനം 3ന്.
കേരളത്തിലെ യുവജന നേതാക്കളിൽ പ്രമുഖനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമം നിർവ്വഹിക്കുന്നത്. 3 ന് കാലത്ത് 10 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക, ബിസിനസ്സ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
കോട്ടക്കൽ തൃശ്ശൂർ റോഡിലെ വീരാട് ഹോട്ടലിന് എതിർവശം വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ രാജകീയ പ്രൗഢിയിലാണ് റൊയാലിയോ ഡെൻ്റൽ കെയർ ഒരുക്കിയിട്ടുള്ളത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു കൂട്ടം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതോടൊപ്പം തന്നെ ദന്ത സംരക്ഷണത്തിൻ്റെ ആധുനിക ചികിത്സാ രീതികളും ഇവിടെ ലഭിക്കും.പല്ലുകളുടെ പുതു തിളക്കത്തിൻ്റെ കഥകൾ രചിക്കുമ്പോൾ ഓരോ വ്യക്തികളുടെയും പുഞ്ചിരിക്ക് പ്രാധാന്യം നൽകിക്കൊണ്ട് നൻമയുടെ പുതുചരിത്രമെഴുതാൻ ഒരുങ്ങുകയാണ് കോട്ടയ്ക്കലിലെ ടീം റൊയാ ലിയോ.