Image
Image

ഡെൻവറിൽ ഇറങ്ങുമ്പോൾ അമേരിക്കൻ എയർലൈൻസ് വിമാനം പൊട്ടിത്തെറിച്ചു കത്തി; ആളപായമില്ല (പിപിഎം)

Published on 14 March, 2025
 ഡെൻവറിൽ ഇറങ്ങുമ്പോൾ അമേരിക്കൻ എയർലൈൻസ് വിമാനം പൊട്ടിത്തെറിച്ചു കത്തി; ആളപായമില്ല (പിപിഎം)

ഡെൻവർ വിമാനത്താവളത്തിൽ 172 യാത്രക്കാരുമായി വ്യാഴാഴ്ച രാത്രി ഇറങ്ങിയ അമേരിക്കൻ എയർലൈൻസ് വിമാനം പൊട്ടിത്തെറിച്ചു കത്തിയതിനെ തുടർന്നു യാത്രക്കാരെ വിമാനത്തിന്റെ ചിറകുകൾ വഴി പുറത്തിറക്കി.

ആളപായമൊന്നും ഉണ്ടായില്ല. 12 പേർക്കു നിസാര പരുക്കുകൾ ഉണ്ടായി.  

കൊളറാഡോ സ്‌പ്രിംഗ്‌സിൽ നിന്നു ടെക്സസിലേക്കുള്ള ബോയിങ് 737-800 എൻജിൻ തകരാർ കണ്ടതിനെ തുടർന്നാണ് ഡെൻവറിലേക്കു തിരിച്ചു വിട്ടതെന്നു എഫ് എ എ പറഞ്ഞു. വൈകിട്ട് 5:15നു ഇറങ്ങുമ്പോൾ എൻജിനിൽ തീ പിടിച്ചു.

തീ ഉണ്ടായതെങ്ങിനെ എന്ന് എഫ് എ എ അന്വേഷിക്കുന്നു.

Plane catches fire at Denver 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക