ലാസ് വെഗാസ് നഗരം മാർച്ച് 13 ആറ്റുകാൽ പൊങ്കാല ദിനമായി അംഗീകരിച്ചു. പ്രഖ്യാപനം മേയർ ഷെല്ലി ബെർക്കലി പുറപ്പെടുവിച്ചു.
തിരുവനന്തപുരത്തു 40 ലക്ഷത്തോളം സ്ത്രീകൾ ദേവി ഭഗവതിക്ക് പൊങ്കാല സമർപ്പിക്കുന്ന ദിവസം ഹൈന്ദവ ഭക്ത ജനങ്ങൾക്ക് അതിപ്രധാനമാണ്. ലാസ് വേഗാസിലെ ഹിന്ദു-ജൈന വിശ്വാസികളുടെ സംഭാവനകൾ കൂടി കണക്കിലെടുത്താണ് ഈ അംഗീകാരം.
2001ൽ സ്ഥാപിച്ചതു മുതൽ ലാസ് വെഗാസ് ഹിന്ദു-ജൈന ക്ഷേത്രം സാമൂഹ്യ-സാംസ്‌കാരിക ഐക്യത്തിനും പുരോഗതിക്കും ഗണ്യമായ സംഭാവന നൽകി.
ആറ്റുകാൽ പൊങ്കാല സ്ത്രീ ശക്തിയുടെയും ദേവീ ചൈതന്യത്തിന്റെയും ആഘോഷമാണ്.
Las Vegas recognizes Attukal Pongala day