തിരുവനന്തപുരം: റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധികളായ സെന്‍ററല്‍ കമ്മിറ്റി മെമ്പര്‍ സുബ്രിലിന്‍ നിക്കോളെ, പാര്‍ട്ടി മെമ്പര്‍ ടിമോക്കോ സെര്‍ഗേ എന്നിവര്‍ കേരള നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിനെ സന്ദര്‍ശിച്ചു.
ഇ-നിയമസഭയുടെ കാര്യത്തില്‍ കേരളം റഷ്യയേക്കാള്‍ മുന്നിലാണ് എന്ന് അവർ അഭിപ്രായപ്പെട്ടു. കൂടാതെ റഷ്യയില്‍ പാര്‍ലമെന്‍റ് വര്‍ഷത്തില്‍ 15 ദിവസം മാത്രം സമ്മേളിക്കുന്നിടത്ത് കേരള നിയമസഭ 50 ദിവസത്തിലധികം സമ്മേളിക്കുന്നു എന്നതില്‍ അവര്‍ അതിശയം പ്രകടിപ്പിച്ചു. സ്പീക്കറുമായി റഷ്യന്‍ പ്രതിനിധികള്‍ ക്രിയാത്മകമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടു.
റഷ്യന്‍ പ്രതിനിധികള്‍ക്ക് സ്പീക്കര്‍ നിയമസഭയുടെ ഉപഹാരം നല്‍കി.