Image
Image

ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

Published on 15 March, 2025
ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിന്‍ – ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. ഫെബ്രുവരി 21ന് ആയിരുന്നു സംഭവം. ഇന്ന് ഉച്ചയോടെ ആണ് കുട്ടിയു ടെ മരണം സ്ഥിരീകരിച്ചത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മൂന്ന് വയസുകാരി. ടൂത്ത് പേസ്റ്റെന്ന് കരുതി അബദ്ധത്തില്‍ പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചതോടെയാണ് കുട്ടിയുടെ ഉള്ളില്‍ വിഷം കടന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മൂന്നുവയസുകാരിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ എത്തിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക