15,16 തീയതികളിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിനൊപ്പം
കൊച്ചി; കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ഓഗസ്റ്റ് 15,16 തീയതികളിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ്രൂ പാപ്പച്ചനും മാനേജിങ് ഡയറക്ടർ അബ്ദുല്ല മഞ്ചേരിയും അറിയിച്ചു. മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ എന്ന എൻജിഒയാണ് ഓഗസ്റ്റ് 15,16 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. (ഇന്ത്യൻ കമ്പനി നിയമത്തിലെ സെക്ഷൻ 8 പ്രകാരം ചാരിറ്റബിൾ ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന എൻജിഒയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ).
52 രാജ്യങ്ങളിൽ നിന്നുള്ള മലയാളികളാണ് മേളയുടെ സംഘാടകർ. പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ്, ടെക്‌നോളജി , ഇൻവെസ്റ്റ്‌മെന്റ് മീറ്റിനൊപ്പം ഇതാദ്യമായി മിസ് ഗ്ലോബൽ മലയാളി പേജന്റും ഓഗസ്റ്റ് 15ന് നടക്കും. കൊച്ചിയിൽ ഓഗസ്റ്റ് 15 ന് നടക്കുന്ന ഫൈനലിലേക്ക് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ എല്ലാ രാജ്യങ്ങളിലും മിസ് ഗ്ലോബൽ മലയാളി പേജന്റ് -പ്രിലിമിനറി മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ് . മിസ് ഗ്ലോബൽ മലയാളി നോർത്ത് ഇന്ത്യയെ ഡൽഹിയിൽ വച്ചും മിസ് ഗ്ലോബൽ മലയാളി സൗത്ത് ഇന്ത്യയെ കൊച്ചിയിൽ വച്ചും തിരഞ്ഞെടുക്കും.
2007 ഓഗസ്റ്റ് 15 നും 2025 ഓഗസ്റ്റ് 15 നും ഇടയിൽ ജനിച്ച 18 നും 25 നും ഇടയിൽ പ്രായമുള്ള മലയാളി വംശജരായ എല്ലാ യുവതികൾക്കുമുള്ള വ്യക്തിത്വമത്സരമാണ് മിസ് ഗ്ലോബൽ മലയാളി പേജന്റ് എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു . മത്സരാർത്ഥികളുടെ രക്ഷിതാക്കളിൽ ഒരാളെങ്കിലും മലയാളിയായിരിക്കണം . പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ ഓഗസ്റ്റ് 14,15,16 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ താമസിച്ച് മത്സരത്തിൽ പങ്കെടുക്കണം. സമചിത്തത, വ്യക്തിത്വം, അവതരണമികവ് , പ്രകടനം, സ്റ്റൈൽ ,അപ്പിയറൻസ് , ബുദ്ധി, ആത്മവിശ്വാസം എന്നിവ പരിശോധിക്കുന്നതിനായി നാല് വിഭാഗങ്ങളിലായാണ് മത്സരം. സമചിത്തതയും ആത്മവിശ്വാസവും പരിശോധിക്കുന്നതിനായുള്ള ആദ്യഘട്ട മത്സരത്തിൽ ഇഷ്ടമുള്ള വസ്ത്രത്തിൽ പങ്കെടുക്കാം.
പിന്നീട് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷനിലൂടെ അവതരണരീതിയും പ്രകടനമികവും പരീക്ഷിക്കുന്നതാണ് . മൂന്നാമതായി സ്റ്റൈൽ , ലുക് ടെസ്റ്റിനായി സാരി, സൽവാർ അല്ലെങ്കിൽ മുണ്ട് എന്നിവയിൽ പ്രത്യക്ഷപ്പെടേണ്ടതുണ്ട് . നാലാമത്തേതും അവസാനത്തേതുമായ വിഭാഗം ബുദ്ധിശക്തിയും ആത്മവിശ്വാസവും പരിശോധിക്കുന്നതിനായുള്ള ചോദ്യോത്തരവേളയാണ്. ചോദ്യങ്ങൾ നിറച്ച ഒരു പെട്ടിയിൽ നിന്ന് മൽസരാർത്ഥി, തിരഞ്ഞെടുക്കുന്ന ചോദ്യത്തിന് ഉത്തരം നൽകണം . ഈ നാല് വിഭാഗങ്ങളിൽ ഓരോന്നിലും വിധികർത്താക്കൾ ഓരോ മത്സരാർത്ഥിക്കും സ്കോർ നൽകും, ഏറ്റവും കൂടുതൽ മാർക്ക് സ്കോർ ചെയ്യുന്നയാൾ കിരീടജേതാവും സ്‌കോറിൽ രണ്ടാമതായി വരുന്നയാൾ ഒന്നാം റണ്ണറപ്പും മൂന്നാമതായി വരുന്നയാൾ രണ്ടാം റണ്ണറപ്പും ആയിരിക്കും. മിസ് ഗ്ലോബൽ മലയാളിയെ തിരഞ്ഞെടുക്കുന്നതിനായി കൊച്ചിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്, ഉയർന്ന സ്കോർ നേടിയ ആദ്യ അഞ്ച് പേരെ തിരഞ്ഞെടുത്ത ശേഷം മത്സരത്തിന് അവസാനമായി ഒരു ഘട്ടംകൂടി ഉണ്ടാകും. അഞ്ചുപേരെയും വേദിയിലേക്ക് വിളിച്ച ശേഷം ചോദിക്കുന്ന ചോദ്യത്തിന് 3 മിനിറ്റിനുള്ളിൽ ഉത്തരം നൽകേണ്ടതുണ്ട് . ഈ അവസാന ഘട്ടത്തിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്നയാൾ മിസ് ഗ്ലോബൽ മലയാളി മത്സരത്തിന്റെ വിജയിയായിരിക്കും. കൂടാതെ ഫസ്റ്റ് റണ്ണർ അപ്പിനെയും സെക്കൻഡ് റണ്ണർ അപ്പിനെയും തിരഞ്ഞെടുക്കും.
മിസ് ഗ്ലോബൽ മലയാളി മത്സരം ലോകമെങ്ങും നിന്നുള്ള പെൺകുട്ടികൾക്ക് ഒത്തുചേരാനുള്ള അവസരം നൽകുന്നു. മത്സരത്തിൽ പങ്കെടുക്കാനും വിജയിക്കാനും തോൽക്കാനും താൽപ്പര്യമുള്ള എല്ലാവരോടും കൊച്ചിയിൽ നടക്കുന്ന ഫൈനൽ ഇവന്റിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡ്രൂ പാപ്പച്ചനും മാനേജിങ് ഡയറക്ടർ അബ്ദുല്ല മഞ്ചേരിയും അറിയിച്ചു.
"മലയാളികളുടെ സമ്പന്നമായ സാംസ്കാരിക മൂല്യം ഉയർത്തിപ്പിടിക്കുകയും പങ്കിടുകയും ചെയ്യുക എന്നതാണ് ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് ആൻഡ്രൂ പാപ്പച്ചൻ പറഞ്ഞു . ഒരു ഏകീകൃത ആഗോള മലയാളി സമൂഹത്തെ കെട്ടിപ്പടുക്കുക, കേവലം ഉപരിപ്ലവമായി മാത്രമല്ല തങ്ങളുടെ സാംസ്കാരിക വേരുകളുമായുള്ള മലയാളിയുടെ ബന്ധത്തെ വളർത്തി മലയാള പാരമ്പര്യത്തെ സജീവമായി നിലനിർത്തുക. മലയാളിയുടെ വംശീയവും സാംസ്കാരികവും സാമൂഹികവുമായ സത്ത സംരക്ഷിക്കാനും ഈ സ്വത്വത്തിന്റെയും ഐക്യത്തിന്റെയും വശങ്ങൾ ആഗോള മലയാളിയുടെ ഭാവി തലമുറകളെ ഊർജ്ജസ്വലമാക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു .
ട്രേഡ്, ടെക്നോളജി ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റ്, മിസ് ഗ്ലോബൽ മലയാളി പേജന്റ്, ഗ്ലോബൽ മലയാളിരത്ന അവാർഡുകൾ തുടങ്ങിയ കൂട്ടായ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ, ഐക്യം വിജയത്തെ സാധ്യമാക്കുന്നു.കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾക്കും അവരുടെ സത്തയെ രൂപപ്പെടുത്തുന്ന പൈതൃകത്തിനും ഇടയിലുള്ള പാലമായി മാറുകയാണ് തങ്ങളുടെ ദൗത്യം. ദരിദ്രരെ സഹായിക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമായി കേരളത്തിലെ മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കാനും തങ്ങൾ ശ്രമിക്കുന്നു', അബ്ദുല്ല മഞ്ചേരി പറഞ്ഞു .
ആഗോള മലയാളി ഫെസ്റ്റ് ലോകമെങ്ങുമുള്ള എല്ലാ മലയാളികൾക്കുമായി തുറന്നിട്ടിരിക്കുന്നുവെന്നും ഏവരെയും ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആൻഡ്രൂ പാപ്പച്ചനും അബ്ദുല്ല മഞ്ചേരിയും അറിയിച്ചു. കൂടാതെ മലയാളികളുടെ ഈ മഹത്തായ ആഗോള ഉത്സവത്തിൽ പങ്കെടുക്കാനും പ്രൊഫഷണലുകൾ, ബിസിനസുകാർ, കലാകാരന്മാർ, അക്കാദമിക് വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, പുതുതലമുറ, മറ്റുള്ളവർ എന്നിവർക്കിടയിൽ മലയാളികളുടെ ഐക്യം ഉയർത്തിപ്പിടിക്കാനും എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും ആൻഡ്രൂ പാപ്പച്ചനും അബ്ദുല്ല മഞ്ചേരിയും കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക് :
www.globalmalayaleefestival.com
ഈമെയിൽ - registration@globalmalayaleefestival.com