Image
Image

മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് നവ നേതൃത്വം: രാജു ജോയ് പ്രസിഡൻറ്

അച്ചായൻ Published on 15 March, 2025
മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിക്ക് നവ നേതൃത്വം: രാജു ജോയ് പ്രസിഡൻറ്

ന്യൂജേഴ്സി: ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനയായ മഞ്ചിന് പുതിയ നേതൃത്വം.

ന്യൂ ജേഴ്‌സിയിലെ പാഴ്‌സിപ്പനിയിലുള്ള ലേക് ഫയർ കമ്പനി ഹാളിൽ ട്രസ്റ്റീ ബോർഡ് ചെയർ ഷാജി വര്ഗീസിന്റ്റെ അധ്യക്ഷതയിൽ ചേർന്ന വാർഷീക പൊതു യോഗത്തിൽ വെച്ചാണ് 2025-2026 കലയിളവിലേക്കുള്ള  കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.  മഞ്ചിന്റ്റെ സ്ഥാപക നേതാക്കളിൽ ഒരാളും ട്രസ്റ്റീ ബോർഡ്മെമ്പറുമായ രാജു ജോയിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡൻറ് അനീഷ് ജയിംസ്, സെക്രട്ടറി ഷിജിമോൻ മാത്യു, ജോയിൻറ് സെക്രട്ടറി ലിന്റോ മാത്യു, ട്രഷറർ ഷിബു മാത്യു, ജോയിൻറ് ട്രഷറർ വിനോദ് ദാമോദരൻ എന്നിവരാണ്  എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്.  

കമ്മിറ്റി മെംബേർസ്  -മനോജ്  വാട്ടപ്പള്ളിൽ, ജൂബി സാമുവേൽ, രഞ്ജിത് പിള്ളയ്, ഷൈൻ കണ്ണമ്പിള്ളി, ടോമി ഫ്രാൻസിസ്, മഞ്ജു ചാക്കോ( വിമൻസ് ഫോറം ചെയർ) ഷീന സജിമോൻ( വിമൻസ് ഫോറം പ്രസിഡന്റ്) ബ്ലെസി മാത്യു (വിമൻസ് ഫോറം സെക്രട്ടറി), ജൊവാന മനോജ് (യൂത്ത് ഫോറം ചെയർ) ആൽവിൻ മാത്യു( യൂത്ത് ഫോറം പ്രസിഡന്റ് ) അരുൺ ചെമ്പരത്തി(ചാരിറ്റി കോഓർഡിനേറ്റർ), ആൽബർട്ട് കണ്ണമ്പിള്ളി (ഓഡിറ്റർ).  ബോർഡ് ഓഫ് ട്രസ്റ്റീ മെംബേർസ് -ഷാജി വര്ഗീസ് (ബോർഡ്  ചെയർ), ഗാരി നായർ, ജെയിംസ് ജോയ്, ഡോ. സജി മോൻ ആന്റണി, ആന്റണി കല്ലംകാവിൽ, ഉമ്മൻ ചാക്കോ എന്നിവരാണ്.    തുടർന്ന് നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോ. ഷൈനി രാജു തന്നോടൊപ്പം പ്രവർത്തിച്ച ഏവരോടുമുള്ള നന്ദി അറിയിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും ആശംസകളും  നേരുകയുണ്ടായി. ജീവിതങ്ങളെ സമ്പന്നമാക്കുകയും, സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും, സംസ്കാരം ആഘോഷിക്കുകയും  ചെയ്യുന്ന പരിപാടികൾ, സംരംഭങ്ങൾ എന്നിവ സൃഷ്ടിക്കാൻ “മഞ്ച് ” നോടൊപ്പം അണിചേരുവാൻ  നിയുക്ത പ്രസിഡന്റ് രാജു ജോയിഏവരേയും ആഹ്വാനം ചെയ്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക