Image
Image

അമേരിക്കയിൽ ഇങ്ങനെയും ഒരു നഗരമോ?; മൊബൈലിനും ടിവിക്കും റേഡിയോക്കും നിരോധനമുള്ള ഒരു നഗരം

രഞ്ജിനി രാമചന്ദ്രൻ Published on 15 March, 2025
  അമേരിക്കയിൽ ഇങ്ങനെയും  ഒരു നഗരമോ?; മൊബൈലിനും ടിവിക്കും റേഡിയോക്കും നിരോധനമുള്ള ഒരു നഗരം

ഉത്തരകൊറിയയിലെ വിവിധ മേഖലകളിൽ മൊബൈലിനും ടിവിക്കുമെല്ലാം നിരോധനം ഉള്ളതായി നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതേ രീതിയിൽ മൊബൈലിനും ടിവിയ്ക്കും റേഡിയോക്കും നിരോധനമുള്ള ഒരു അമേരിക്കൻ നഗരവും ഉണ്ട്. അമേരിക്കൻ സംസ്ഥാനമായ വെസ്റ്റ് വിർജീനിയയിലെ ഗ്രീൻ ബാങ്ക് ആണ് ഈ വ്യത്യസ്തമായ നഗരം. സമീപത്തുള്ള ഒരു പച്ച നദിയുടെ നിറത്തിന്റെ പേരിലാണ് ഈ നഗരത്തിന് ഗ്രീൻ ബാങ്ക് എന്ന പേര് ലഭിച്ചിരിക്കുന്നത്. വെസ്റ്റ് വിർജീനിയയിലെ പോക്കഹോണ്ടാസ് കൗണ്ടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 150 ഓളം ജനങ്ങൾ മാത്രം താമസിക്കുന്ന ഈ നഗരത്തിൽ ഇലക്ട്രോണിക് സിഗ്നലുകൾക്ക് കർശന നിയന്ത്രണം ആണ് ഉള്ളത്. നിയമം ലംഘിച്ചാൽ കർശന ശിക്ഷയും ലഭിക്കുന്നതായിരിക്കും.

ദേശീയ റേഡിയോ നിശബ്ദ മേഖലയിലാണ് ഗ്രീൻ ബാങ്ക് സ്ഥിതി ചെയ്യുന്നത് എന്നുള്ളത് കൊണ്ടാണ് ഇത്തരമൊരു നിയമം ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണമായും സ്റ്റിയറിംഗ് റേഡിയോ ദൂരദർശിനിയായ ഗ്രീൻ ബാങ്ക് ടെലിസ്കോപ്പ് ഈ നഗരത്തിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനാലാണ് ഈ പ്രദേശത്തെ ദേശീയ റേഡിയോ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്റ്റിയറബിൾ ടെലസ്കോപ്പ് ആയതിനാൽ ഇത് ഗതാഗതയോഗ്യമാണ്. അതായത്, ഈ ദൂരദർശിനി ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നതാണ്. എങ്കിലുംഒരു ഫുട്ബോൾ മൈതാനം മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ് ഗ്രീൻ ബാങ്ക് ടെലിസ്കോപ്പ്.

485 അടി ഉയരവും 7,600 മെട്രിക് ടൺ ഭാരവുമുള്ള ഗ്രീൻ ബാങ്ക് ടെലിസ്കോപ്പ് അന്താരാഷ്ട്രതലത്തിൽ തന്നെ പ്രശസ്തമാണ്. 1958 ൽ സ്ഥാപിതമായ യുഎസ് നാഷണൽ റേഡിയോ ജ്യോതിശാസ്ത്ര നിരീക്ഷണാലയവുമായി ബന്ധപ്പെട്ടാണ് ഈ ദൂരദർശിനി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. 13 ബില്യൺ പ്രകാശവർഷം അകലെയുള്ള ബഹിരാകാശത്ത് നിന്ന് പോലും സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുന്നതാണ് പ്രശസ്തമായ ഗ്രീൻ ബാങ്ക് ടെലസ്കോപ്പ്. വയർലെസ് ഹെഡ്‌ഫോണുകൾ, റിമോട്ട് കൺട്രോൾ കളിപ്പാട്ടങ്ങൾ, കോർഡ്‌ലെസ് ഫോണുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയ്ക്കും ഗ്രീൻ ബാങ്കിൽ നിരോധനമുണ്ട്.

 

 

 

English summery:

Is there really such a city in America? A city where mobile phones, TVs, and radios are banned.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക