Image
Image

5,000 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് എപ്പോൾ കിട്ടുമെന്ന് വ്യക്തമല്ല (ഏബ്രഹാം തോമസ്)

Published on 15 March, 2025
5,000 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് എപ്പോൾ കിട്ടുമെന്ന് വ്യക്തമല്ല (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ: അമിത ചെലവുകളുടെ നിയന്ത്രണത്തിലൂടെയും പാഴ് ചെലവുകൾ വെട്ടികുറച്ചും തങ്ങൾ നടപ്പിലാക്കിയ നടപടികളിലൂടെ ഇത് വരെ 115 ബില്യൺ ഡോളർ നേടാൻ കഴിഞ്ഞതായി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡി ഓ ജി ഇ) അവകാശപ്പെട്ടു. ഏജൻസിയുടെ കർത്തവ്യങ്ങളിൽ പാഴ്ചിലവുകൾ കുറക്കൽ, കുറ്റകരമായ ചെലവുകൾ, ദുരുപയോഗം ചെയ്യൽ, അഴിമതി എന്നിവ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ഉൾപ്പെടുന്നു. ഇത് മൂലം ഓരോ നികുതി ദായകനും 714.29 ഡോളർ സംരക്ഷിക്കുവാൻ കഴിയും എന്നാണ് ഏജൻസി പറയുന്നത്.

ഡിപ്പാർട്മെന്റ് അതിന്റെ ഇത് വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ നിഗമനത്തിൽ എത്തിയത്. കോൺട്രാക്ട് ലീസ്‌കളുടെ വ്യാജമായി പണം നൽകൽ റദ്ദാക്കൽ, ഗ്രാന്റുകൾ നിർത്തലാക്കൽ, അധികമായി ഉണ്ടായിരുന്ന ജീവനക്കാരുടെ പിരിച്ചു വിടൽ, വിവിധ പദ്ധതികളുടെ കൃത്യമായ അവലോകനവും നടപടിയും എന്നിവയിലൂടെയാണ് എലോൺ മസ്കിന്റെ നേതൃത്വത്തിലുളള ഡിപ്പാർട്മെന്റ് ഇത്രയും ചെലവ് ചുരുക്കിയത് എന്ന് അവകാശപ്പെടുന്നു. യു എസിലെ ഓരോ നികുതി ദായകനും 5,000 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ഈ നേട്ടങ്ങളുടെ ഫലമായി ലഭിക്കും എന്ന് ഡിപ്പാർട്മെന്റ് പറഞ്ഞിരുന്നു. ഏപ്രിലിൽ ചെക്കുകൾ തപാലിൽ എത്തിത്തുടങ്ങും എന്നും പറഞ്ഞിരുന്നു. എന്നാൽ ഈ ചെക്കുകൾ അടുത്ത മാസം ലഭിക്കാൻ സാധ്യത ഇല്ല എന്ന വെളിപ്പെടുത്തലാണ് ഡി ഓ ജി ഇ നടത്തിയിരിക്കുന്നത്. 2022 ലെ കണക്കുകൾ ഉദ്ധരിച്ചാണ് ഓരോ നികുതി ദായകനും ഇത്രയും തുക ലഭിക്കും എന്ന് ഡിപ്പാർട്മെന്റ് പറഞ്ഞത്.

സാങ്കേതിക പിഴവ് മൂലം ചെക്കുകളുടെ പ്രോസസ്സിങ്ങിൽ താമസം ഉണ്ടാവും എന്നാണ് ഇപ്പോൾ പറയുന്നത്. എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അഡ്മിനിസ്‌ട്രേറ്ററും കമ്മിറ്റി ഓൺ ഫിനാന്ഷ്യല് അഫ്യെര്സ് അംഗവുമായ ലീ സിൻഡിന് ബൈഡൻ ഭരണകൂടം ക്ലൈമറ്റ് ആൻഡ് ക്ലീൻ എനർജി പദ്ധതികൾക്ക് വേണ്ടി നൽകിയ 20 ബില്യൺ ഡോളറിന്റെ ഗ്രാന്റുകൾ നിർത്തലാക്കുകയാണെന്നു പറഞ്ഞു. എവിടെ നിന്നാണ് 20 ബില്യൺ ഡോളറിന്റെ കണക്കു വന്നു ചേർന്നത് എന്ന് വ്യക്തമല്ല. ഫെഡറൽ വസ്‌തുവകകളുടെ മേൽനോട്ടവും മറ്റു സേവനങ്ങളുമാണ് ഏജൻസി നടത്തുന്നത്. എലോൺ മസ്കിന്റെ നിർദേശത്തിൽ 793 ഫെഡറൽ ഓഫീസുകൾ അടച്ചു പൂട്ടും എന്നാണ് റിപോർട്ടുകൾ പറയുന്നത്. ജനറൽ സെർവിസെസ് ഏജൻസി രേഖകൾ ഉദ്ധരിച്ചു ഈ വർഷം മദ്ധ്യത്തിൽ ലീസുകൾ റദ്ദാക്കൽ മൂലം ഇന്റെർണൽ റവെന്യൂ സർവീസ് (ഐ ആർ എസ് ), സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (എസ് എസ് എ ) മുതൽ ബ്യൂറോ ഓഫ് റിക്ലമേഷൻ, റയിൽറോഡ് റിടൈര്മെന്റ് ബോർഡ് വരെയുള്ള ഡിപ്പാർട്മെന്റുകൾക്കു ഇത് ബാധകമായേക്കും.

Join WhatsApp News
ഒലക്ക 2025-03-15 18:38:15
ഇപ്പ കിട്ടും, നോക്കിയിരുന്നോ. ഒലക്കേടെ മൂഡ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക