Image
Image

കുട്ടികൾക്കായി "കുട്ടിക്കൂട്ടം " പ്രോഗാം ഒരുക്കി ബെൻസൻവിൽ ഇടവക

ലിൻസ് താന്നിച്ചുവട്ടിൽ (പി.ആര്‍.ഒ) Published on 30 March, 2025
കുട്ടികൾക്കായി "കുട്ടിക്കൂട്ടം " പ്രോഗാം ഒരുക്കി ബെൻസൻവിൽ ഇടവക

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ കുട്ടികൾക്കായി "കുട്ടിക്കൂട്ടം" ട്രെയ്നിങ് പ്രോഗ്രാം ഒരുക്കുന്നു. കൊച്ചു കുട്ടികൾക്ക് ഇടവക ദൈവാലയത്തിലെ ജിം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കായികമേഖലയിൽ താല്പര്യമുളള കുട്ടികൾക്ക് വോളിബോൾ  പരിശീലനമാണ് ഒരുക്കുന്നത്. 

എല്ലാ ബുധനാഴ്ചകളിലുമായാണ്  നേരത്തേ റെജിസ്ട്രർ ചെയ്ത കുട്ടികൾക്കായി ഇത് ക്രമീകരിച്ചിരിക്കുന്നത്.  "കുട്ടിക്കൂട്ടം" ട്രെയ്നിങ് പ്രോഗ്രാം കോഴിക്കോട്ട് രൂപതാദ്ധ്യക്ഷൻ മാർ വർഗ്ഗീസ് ചക്കാലയ്ക്കൽ ഉദ്ഘാടനം ചെയ്തു


ജോസ് ഇടിയാലിൽ , നിനൽ മുണ്ടപ്ലാക്കിൽ, ലിജോ മുണ്ടപ്ളാക്കിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.

 

കുട്ടികൾക്കായി "കുട്ടിക്കൂട്ടം " പ്രോഗാം ഒരുക്കി ബെൻസൻവിൽ ഇടവക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക