നിരവധി രാജ്യങ്ങളുടെ മേൽ ബുധനാഴ്ച മുതൽ താരിഫ് അടിച്ചേല്പിക്കുമെന്ന നിലപാടിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉറച്ചു നിൽക്കെ തിങ്കളാഴ്ച്ച സ്റ്റോക്ക് എക്സ്‌ചേഞ്ചുകൾ കനത്ത തകർച്ച രേഖപ്പെടുത്തി.
സാങ്കേതിക ബന്ധമുള്ള നാസ്ഡാക് കോംപോസിറ്റ് ആണ് ഏറ്റവും വലിയ തകർച്ച കണ്ടത്: 2 ശതമാനത്തിൽ അധികം. ആറു മാസത്തിനിടയിൽ കണ്ട ഏറ്റവും വലിയ തകർച്ചയിൽ നിന്ന് പിടിച്ചുകയറി അവസാനിച്ചത് 0.1%.
താരിഫിന്റെ അനിശ്ചിതത്വം മൂലമാണ് സ്റ്റോക്കുകൾ വീഴുന്നതെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. 'വിമോചന ദിനം' എന്നു ട്രംപ് പറയുന്ന ഏപ്രിൽ 2നു എന്താണ് സംഭവിക്കുക എന്ന് വ്യക്തമായിട്ടില്ല.
തിങ്കളാഴ്ച്ച വ്യാപാരം ആരംഭിച്ചപ്പോൾ എസ്&പി 500 ഇൻഡക്സ് 1% നഷ്ടപ്പെട്ടു. 60 പോയിന്റ് സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയായി.
ഡൗ ജോൺസ് 0.4% വീഴ്ചയിൽ ഒതുങ്ങി. എന്നാൽ വ്യാപാരം കഴിയുമ്പോൾ 400 പോയിന്റ് തിരിച്ചു പിടിച്ചു.
താരിഫ് അനിശിചിതാവസ്ഥ നിലനിൽക്കുന്നതു കൊണ്ടാണ് ആ വ്യതിയാനം ഉണ്ടായതെന്നാണ് നിഗമനം.
സമ്പൂർണ വ്യാപാര യുദ്ധവും ഉപഭോക്താക്കളുടെയും ബിസിനസ് സമൂഹത്തിന്റെയും വിശ്വാസ കുറവും കണക്കിലെടുത്തു 12 മാസത്തിനുള്ളിൽ ഉണ്ടാകാവുന്ന സാമ്പത്തിക മാന്ദ്യ സാധ്യത ഗോൾഡ്‌മാൻ സാക്‌സ് 20 ശതമാനത്തിൽ നിന്ന് 35% ആയി ഉയർത്തി.
വിലക്കയറ്റ സാധ്യതയും അവർ ഉയർന്നു തന്നെ കാണുന്നു. 2025ൽ മൂന്നു തവണ ഫെഡ് പലിശ നിരക്ക് കുറയ്ക്കുമെന്നും അവർ പ്രവചിക്കുന്നു.
2025 ജി ഡി പി വളർച്ചാ നിരക്ക് അവർ കാണുന്നത് 1% ആണ്. തൊഴിലില്ലായ്‌മ 4.5% എത്തുമെന്നും.
അനിശ്ചിതാവസ്ഥ മൂലം സ്വർണ വില കുതിച്ചു ഔൺസിനു $3,147 വരെ എത്തി.
തിങ്കളാഴ്ച്ച ഏറ്റവും അടിയേറ്റത് സാങ്കേതിക കമ്പനികൾക്കാണ്.
Tariff uncertainty shakes stocks