നൂറോളം രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കു വ്യാഴാഴ്ച്ച താരിഫ് പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് റഷ്യയെ ഒഴിവാക്കി.
റഷ്യയുടെ മേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം അർഥവത്തായ വ്യാപാരം അസാധ്യമാക്കുന്നതു കൊണ്ടാണ് അവരെ പുതിയ തീരുവകളിൽ നിന്ന്ഒഴിവാക്കിയതെന്നു വൈറ്റ് ഹൗസ് വിശദീകരിച്ചു. എന്നാൽ തീരുവ അടിച്ച മൊറീഷ്യസ്, ബ്രൂണൈ എന്നിവ പോലുള്ള ചെറു രാജ്യങ്ങളെക്കാൾ കൂടുതൽ വ്യാപാരം റഷ്യയുമായി നടക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
ഇന്ത്യ പോലുള്ള സഖ്യരാജ്യങ്ങളുടെ മേൽ പോലും മടികൂടാതെ താരിഫ് ചുമത്തിയ ട്രംപ് റഷ്യയുമായി സൗഹൃദം ആഗ്രഹിക്കുന്നു എന്നാണ് വ്യാഖ്യാനം. യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് പുട്ടിനുമായി സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തെ അസ്വസ്ഥമാക്കേണ്ട എന്നാണ് ട്രംപ് കരുതുന്നത്. യുദ്ധവിരാമം സാധ്യമായാൽ തന്റെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുമെന്നു ട്രംപ് കരുതുന്നു.
ഉപരോധമുള്ള ബെലറൂസ്, ക്യൂബ, നോർത്ത് കൊറിയ എന്നീ രാജ്യങ്ങളെയും തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Russia exempted from new tariff