എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്കു പ്രസിഡന്റ് ട്രംപ് തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ വ്യാഴാഴ്ച യുഎസ് വിപണികൾ കുത്തനെ ഇടിഞ്ഞു രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കുകൾ കണ്ടു. യുഎസ് ഡോളർ ആവട്ടെ, ഏറ്റവും താഴ്ന്ന മൂല്യം രേഖപ്പെടുത്തി.
ഡൗ ഇന്ഡസ്ട്രിയൽസ് ഉച്ചയ്ക്ക് 1300 പോയിന്റ് വീണിരുന്നു: 3.1%. നാസ്ഡാഖ് 4.8% വഴുതി.
വോൾ സ്ട്രീറ്റ് നടുങ്ങിയ വ്യാഴാഴ്ച്ച എസ്&പി 500 വീണത് 5% ആണ്. 2020 ജൂണിനു ശേഷം ഏറ്റവും താഴ്ന്ന തലത്തിൽ.
വിപണികളിൽ വൻ കുതിപ്പുണ്ടാവും എന്നാണ് ട്രംപ് അവകാശപ്പെട്ടത്. വിലകൾ കയറുമെന്നു സാമ്പത്തിക വിദഗ്‌ധർ പ്രവചിച്ചു. തൊഴിൽ നഷ്ട സാധ്യതയും ഉണ്ട്.
കൺസ്യൂമർ ബ്രാൻഡുകളിൽ പലതിന്റെയും ഓഹരികൾ ഇടിഞ്ഞു.
ആപ്പിൾ ആണ് സാങ്കേതിക രംഗത്ത് ഏറ്റവും തകർച്ച കണ്ടത്: 9%. 2019നു ശേഷം ഏറ്റവും വലിയ വീഴ്ച.
US markets plunge in tariff impact