പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകൾ ഇന്ത്യയുടെ മേൽ ചുമത്തിയതിനു ന്യായമില്ലെന്നു ഇന്ത്യൻ അമേരിക്കൻ റെപ്. രാജാ കൃഷ്ണമൂർത്തി (ഡെമോക്രാറ്റ്-ഇല്ലിനോയ്) ചൂണ്ടിക്കാട്ടി.
യുഎസ് - ഇന്ത്യ ബന്ധങ്ങളിൽ അനാവശ്യമായ സംഘർഷം കൊണ്ടുവരാൻ അത് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ഇന്ത്യയുടെ മേൽ പ്രസിഡന്റ് ട്രംപ് ചുമത്തിയ തീരുവ തെറ്റായ അടിസ്ഥാനത്തിലാണ് എന്നു മാത്രമല്ല, അവ യുഎസിന്റെ സാമ്പത്തിക-നയതന്ത്ര-സുരക്ഷാ താൽപര്യങ്ങൾക്കു അഗാധമായി പരുക്കേൽപിക്കുന്നതുമാണ്.
"ഇരു രാജ്യങ്ങളും പങ്കു വയ്ക്കുന്ന പുരോഗതിക്കും സൈനിക ആക്രമണങ്ങളെ നേരിടാനുള്ള സഹകരണത്തിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേലുള്ള സാമ്പത്തിക സമമർദത്തിനും യുഎസ്-ഇന്ത്യ പങ്കാളിത്തം എന്നത്തേയും അപേക്ഷിച്ചു നിർണായകം ആയിരിക്കുന്ന നേരത്തു ഈ താരിഫുകൾ ബന്ധങ്ങളെ അനാവശ്യമായി ബാധിക്കുന്നതാണ്."
യുഎസ് കോൺഗ്രസിലെ അഞ്ചു ഇന്ത്യൻ വംശജരായ അംഗങ്ങളിൽ ഒരാളാണ് കൃഷ്ണമൂർത്തി.
പുതിയ താരിഫ് അമേരിക്കൻ കുടുംബങ്ങൾക്ക് ചെലവ് വർധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"പ്രതികൂല ഫലമുണ്ടാക്കുനന് താരിഫുകൾ തിരുത്താൻ ഞാൻ പ്രസിഡന്റ് ട്രംപിനോട് അപേക്ഷിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കു ചുമത്തിയ തീരുവ ഉൾപ്പെടെ. പകരം അമേരിക്കൻ കുടുംബങ്ങളുടെ മെച്ചത്തിനും യുഎസ്-ഇന്ത്യ പങ്കാളിത്തത്തിനും സർവ്വാധിപത്യ ഭീഷണികൾക്കെതിരായ സഖ്യത്തിനും കരുത്തു പകരാനുള്ള നടപടികൾ ഉണ്ടാവണം."
‘Trump tariff’ on India misguided: Krishnamoorthi