Image
Image

കാനഡയില്‍ ക്ഷേത്രം തകര്‍ത്ത സംഭവം: പ്രതികള്‍ക്കായി തിരച്ചില്‍, ചിത്രം പുറത്തുവിട്ടു

Published on 04 April, 2025
കാനഡയില്‍ ക്ഷേത്രം തകര്‍ത്ത സംഭവം: പ്രതികള്‍ക്കായി തിരച്ചില്‍,  ചിത്രം പുറത്തുവിട്ടു

ഹാള്‍ട്ടണ്‍ : ഹാള്‍ട്ടണ്‍ ഹില്‍സിലെ ജോര്‍ജ്ജ്ടൗണ്‍ കമ്മ്യൂണിറ്റിയിലെ ഹിന്ദു ക്ഷേത്രം നശിപ്പിച്ച പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി ഹാള്‍ട്ടണ്‍ പോലീസ്. പ്രതികളുടെ ചിത്രം പുറത്തുവിട്ടു. സംഭവത്തില്‍ രണ്ടു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. മാര്‍ച്ച് 30 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ രണ്ടു പേര്‍ ഹൂഡികള്‍ ധരിച്ച് നഗരമധ്യത്തിലുള്ള പബ്ബില്‍ നിന്ന് ജോര്‍ജ്ജ്ടൗണിലെ മെയിന്‍ സ്ട്രീറ്റ് സൗത്തിലെ ശ്രീകൃഷ്ണ ബൃന്ദാവന ക്ഷേത്രത്തിലേക്ക് എത്തുന്നത് കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ക്ഷേത്രത്തിലെ സുരക്ഷാ കാമറ ദൃശ്യങ്ങളില്‍ പ്രതികള്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തെ ഒരു അടയാളം കീറുകയും കേടുവരുത്തുകയും ചെയ്യുന്നത് കണ്ടെത്തി, ഹാള്‍ട്ടണ്‍ പൊലീസ് പ്രസ്താവനയില്‍ പറയുന്നു. പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമായി ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടു. ജനങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന ആത്മീയ കേന്ദ്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമാണെന്ന് ക്ഷേത്രത്തിലെ അംഗമായ കിഷോര്‍ ഷെട്ടി പറയുന്നു. ഇത് വിശ്വാസികളെ നിരാശപ്പെടുത്തുന്ന സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക