ടെക്സസ് : ഓസ്റ്റിൻ സെൻറ് തോമസ് യാക്കോബായ പള്ളിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ധനശേഖരണാർത്ഥം ഒരു കാർണിവൽ ഒരുങ്ങുന്നു. പള്ളി പെരുന്നാളിനു തലേദിവസം ഏപ്രിൽ 26 രാവിലെ പതിനൊന്നുമുതൽ മൂന്നുമണിവരെ ബ്ലൂം ഫെസ്റ്റ് 25 എന്ന പേരിൽ നടത്തപെടുന്ന കാർണിവലിൽ കുട്ടികൾക്കും മുതിർന്നവർക്കും സന്തോഷപ്രദമായ നിരവധി ഗെയിം സോണുകൾ കൂടാതെ മറ്റു നഗരങ്ങളിൽനിന്നെത്തുന്ന പ്രസിദ്ധരായ പാചക വിദഗ്ധരുടെ നേതൃത്വത്തിൽ തനതു നാടൻ രുചിയിൽ പോഷക സമൃദ്ധമായ ഇരുപതോളം ഭക്ഷണങ്ങളോടുകൂടിയ വലിയ ഭക്ഷ്യമേളയും ക്രമീകരിച്ചിട്ടുണ്ട് . നേരിട്ട് എത്തിപ്പെടാന്‍ സാധിക്കാത്തവർക്കായി ഓസ്റ്റിൻ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഫുഡ് ഡെലിവെറിയും ക്രമീകരിച്ചിട്ടുണ്ട്.
നാളിതുവരേയും നല്ല രീതിയിൽ സഹകരിച്ചിട്ടുള്ള ഓസ്റ്റിൻ പ്രദേശവാസികളുടെ പൂർണമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ടാണ് കാർണിവൽ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നത്.
പള്ളിവിപുലീകരണ ധനശേഖരണം എന്ന ലക്ഷ്യത്തോടെ പെരുന്നാൾ ആഘോഷങ്ങൾക്കു മോടികൂട്ടുവാൻ നടത്തപെടുന്ന കാർണിവലിൽ ഏവരേയും ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നതായി പള്ളി വികാരി റെവ ഡോ: സാക് വർഗീസ് അച്ചനും ഭാരവാഹികളും അറിയിച്ചു.