ഇപ്പോൾ പൊതുവെ കാണുന്ന സംസാര വിഷയം U S നടപ്പാക്കുന്ന പുതിയ ഇറക്കുമതി നികുതികൾ. ട്രംപ് വിശേഷിപ്പിക്കുന്നത് അമേരിക്കയുടെ വിമോചനം എന്ന്. അത് എന്തിൽനിന്നും എന്നത് ഒരു തർക്ക വിഷയം. ആഗോളതലത്തിൽ സാമ്പത്തിക രാഷ്ട്രീയ വേദികളിൽ ഇതൊരു കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു .
അന്യോന്യമുള്ള നികുതി, അതിൻറ്റെ പട്ടികപ്രമാണം, പലരും കണ്ടുകാണുമെന്നു കരുതുന്നു. ഇതുവരെ അമേരിക്ക, ചൈന ഒഴിച്ചാൽ, ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഈടാക്കിയിരുന്ന നികുതി 2.5% മുതൽ 10% വരെ. എന്നാൽ ഈ രീതിയിലല്ല മറ്റു രാജ്യങ്ങൾ അമേരിക്കയിൽ നിന്നും അവർ വാങ്ങുന്ന സാധനങ്ങൾക്ക് നികുതി ചാർത്തുന്നത്.
താഴെ ചേർക്കുന്നത്, അമേരിക്കയുടെ ഏതാനും പ്രധാന വ്യവഹാര പങ്കാളികൾ, ഇപ്പോൾ ഈടാക്കുന്ന നികുതിയും, അതിനെ പ്രതികൂലിച്ചു അമേരിക്ക ഈടാക്കുവാൻ ഒരുങ്ങുന്ന പുതിയ നികുതി നിരക്കും .
പലരും ചോദിക്കുന്ന ഒരു ചോദ്യം എന്തു കാരണത്താൽ ഇപ്പോൾ ട്രംപ് ഇതുപോലുള്ള ഒരു ഇറക്കുമതി നികുതി വർദ്ധന നടപ്പാക്കുന്നത് . ഒന്നാമത് തിരഞ്ഞെടുപ്പു സമയം ട്രംപിൽ നിന്നും സ്ഥിരം കേട്ടിരുന്ന വാക്കുകളാണ് മറ്റു രാജ്യങ്ങൾ നമ്മെകച്ചവടങ്ങളിൽ സാമ്പത്തികമായി ചതിക്കുന്നു .
രണ്ടാമത്, മറ്റു രാജ്യങ്ങളുമായി അമേരിക്കയുടെ വൻ വാണിജ്യ അസന്തുലിതാവസ്ഥ. ഇത് കാലാകാലങ്ങളായി കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതുപോലെ മുന്നോട്ടു പോയാൽ അത് ഈ രാജ്യത്തെ താമസിയാതെ, സാമ്പത്തിക, രാജ്യാന്തര ബന്ധങ്ങളിൽ തകർച്ചയിലേക്ക് നയിച്ചു എന്നുവരും.
വർഷങ്ങളായി മറ്റു രാജ്യങ്ങൾക്ക് അമേരിക്കയാണ് ഏറ്റവും വിപുലമായ ഉപഭോക്താവ്. ഇതിനെ ചൈന പോലുള്ള രാഷ്ട്രങ്ങൾ കാര്യമായി മുതലെടുത്തിരുന്നു. ചൈനയുമായിട്ടാണ് അമേരിക്കക്ക് ഏറ്റവും ഭീമ വ്യാപാര ഡെഫസറ്റ് ഉള്ളത്. കൂടാതെ മറ്റനേക ഏഷ്യൻ രാഷ്ട്രങ്ങളുമായും വ്യാപാരകമ്മി വർദ്ധിച്ചു വരുന്നു. ഒരു കാരണം ഇവിടെല്ലാം നിർമ്മാണ ചിലവ് കുറവ്. തുച്ചമായ വേദനം കുറഞ്ഞ മറ്റു മീതേയുള്ള ചിലവുകൾ.
അമേരിക്കയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണികളിൽ ധാരാളം ആവശ്യക്കാരുണ്ട് . ഇതു കണ്ട്, പലേ രാജ്യങ്ങളും, വൻ നികുതി ഈടാക്കുക എന്നത് , അവരുടെ ഒരു വരുമാന മാർഗ്ഗമായി കാണുന്നു.
യൂറോപ്, ഓസ്‌ട്രേലിയ അവരുടെ കാർഷിക, മാംസ വ്യവസായം സംരക്ഷിക്കുന്നതിന്, അമേരിക്കയിൽ നിന്നും ഇതൊന്നും ഇറക്കുമതി അനുവദിക്കുന്നില്ല. ഒരിക്കലും ഒരു സമീകര വ്യാപാര സ്ഥിതിഗതി ആഗോള തലത്തിൽ കണ്ടിട്ടില്ല. ഒളിച്ചുകളികൾ മുതലെടുക്കൽ, ഇതെല്ലാം അംഗീകരിക്കപ്പെട്ട നടപടി ക്രമങ്ങൾ എന്നു പലപ്പോഴും തോന്നിപ്പോകും.
ഈയൊരു സംഘർഷാവസ്ഥ അധികം നീണ്ടുപോവില്ല കാരണം അനേകം രാഷ്ട്രങ്ങൾ അമേരിക്കയുടെ പോരായ്‌ന്മകൾ കണ്ടുകൊണ്ടും, ഈ രാജ്യത്തെ ഒരു മാർഗ്ഗ ദർശിയായി കാണുന്നു. ഒരു ഏറ്റുമുട്ടലിന് ചൈന ഒഴികെ, ആരും തുനിയില്ല . പലപ്പോഴും നിരവതി പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്നത് അമേരിക്കയിൽ. അതുപോലതന്നെ മറ്റു രാഷ്ട്രങ്ങൾക്ക് അമേരിക്കയിലുള്ള ധനനിക്ഷേപം, മുതൽമുടക്ക് ഇതെല്ലാം കണക്കിലെടുക്കേണ്ടിയിരിക്കുന്നു .ചൈന മറികടക്കുവാൻ ശ്രമിക്കുന്നു എങ്കിലും ഇപ്പോഴും അമേരിക്കൻ സമ്പദ്ഘടന തന്നെ ഏറ്റവും മികച്ചത് .
അമേരിക്കയെ മറ്റു നിരവധി രാജ്യങ്ങൾ മുതലെടുക്കുന്ന അവസ്ഥ ഇല്ലാതാക്കുക .അതാണ് ട്രംപും ആഗ്രഹിക്കുന്നത്. നികുതി, ഇയാൾ ഒരു വിലപേശൽ ഉപകരണമായി കാണുന്നു. സാവധാനം പലരും ചർച്ചകൾക്കായി എത്തും ഒരു സമാനചിത്തത ആഗോള വ്യാപാരങ്ങളിൽ വന്നു എന്നുവരും .