ശാസ്താംകോട്ട കല്ലടയാറ്റിൽ മീൻ പിടിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങിമരിച്ചു .മുതുപിലാക്കാട് സ്വദേശി ശ്രീരംഗൻ (40) ആണ് മരിച്ചത്. പെരുവേലിക്കര ബണ്ട് റോഡിനു സമീപം ഇന്ന് വൈകിട്ട് 5 ഓടെയാണ് സംഭവം. കല്ലടയാറ്റിൽ ചൂണ്ടയിടുകയായിരുന്ന സംഘത്തിൽപ്പെട്ട ശ്രീരംഗൻ അപ്രതീക്ഷിതമായി ആറ്റിൽ വീഴുകയായിരുന്നു. ടാറിങ് തൊഴിലാളിയാണ്. മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ശാസ്താംകോട്ട ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
English summery:
One person drowns while fishing in Kallada River as part of a three-member group.