Image
Image

വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലും, കാര്‍ ബോംബ് വച്ച് തകര്‍ക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി

Published on 14 April, 2025
വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലും, കാര്‍ ബോംബ് വച്ച് തകര്‍ക്കും; സൽമാൻ ഖാന് വീണ്ടും വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. മുംബൈ ഗതാഗത വകുപ്പിന്‍റെ ഓഫീസിലേക്ക് വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്.


‌വീട്ടിൽ അതിക്രമിച്ചു കയറി താരത്തെ കൊല്ലുമെന്നും സൽമാന്‍റെ കാർ ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. സംഭവത്തിൽ അഞ്ജാതനായ പ്രതിക്കെതിരേ വർളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക