Image
Image

അട്ടപ്പാടിയിൽ നിന്ന് കാണാതായ നാലുമാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ കൂട്ടിരിപ്പുകാരി പിടിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 12 April, 2025
അട്ടപ്പാടിയിൽ നിന്ന് കാണാതായ നാലുമാസം പ്രായമായ കുഞ്ഞിനെ കണ്ടെത്തി; തട്ടിക്കൊണ്ടുപോയ കൂട്ടിരിപ്പുകാരി പിടിയിൽ

പാലക്കാട് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് കാണാതായ നാലുമാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തി. മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് കുഞ്ഞിനെ കൊണ്ടുപോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അട്ടപ്പാടി ആനക്കൽ ഭാഗത്ത് നിന്നാണ് കുഞ്ഞിനെയും യുവതിയെയും കണ്ടെത്തിയത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണോ എന്നതിൽ അഗളി പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് രോഗികളുടെയും ജീവനക്കാരുടെയും മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുഞ്ഞിനെ എന്തിനാണ് കൊണ്ടുപോയതെന്ന കാരണം വ്യക്തമായിട്ടില്ല.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുഞ്ഞും അമ്മയും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും കഴിഞ്ഞ രണ്ടു ദിവസമായി ആശുപത്രിയിൽ ഉണ്ടായിരുന്നു. കുഞ്ഞിന്റെ അമ്മ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് യുവതി കുഞ്ഞുമായി കടന്നുകളഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തുകയും യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുഞ്ഞിനെ പിന്നീട് അമ്മയ്ക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

 

 

 

English summery:

Four-month-old baby missing from Attappadi found; woman roommate who abducted the child arrested.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക