Image
Image

72 മണിക്കൂറിനിടെ ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 80 പേർ !

Published on 12 April, 2025
72 മണിക്കൂറിനിടെ ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത്  80 പേർ !

പാട്‌ന: 3 ദിവസത്തിനിടെ ബിഹാറില്‍ മിന്നലേറ്റു മരിച്ചവരുടെ എണ്ണം 80 ആയി ഉയർന്നു. നാലന്താ ജില്ലയിലാണ് (23) ഏറ്റവും കൂടുതല്‍ മരണം റിപ്പോർ‌ട്ട് ചെയ്തിട്ടുള്ളത്. ഭോജ്പൂര്‍, സിവാന്‍, ഗയ, പാട്‌ന, ശേഖ്പുര, ജെഹ്നാബാദ്, ഗോപാല്‍ഗഞ്ച്, മുസഫര്‍പുര്‍, അര്‍വാള്‍, നവാഡ, ഭാഗല്‍പുര്‍ എന്നിവിടങ്ങളിലും മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.


കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ മാത്രം 66 പേരാണ് മരിച്ചത്. 4 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്രയധികം ആളുകള്‍ ഒറ്റ ദിവസം കൊണ്ട് മരിക്കുന്നത്. ഇതിനു മുന്‍പ് 2020 ജൂണില്‍ 90 ഓളം ആളുകളായിരുന്നു മിന്നലേറ്റ് മരിച്ചത്. 2023ല്‍ മാത്രം 275 പേരാണ് ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക