അബുജ: നൈജീരിയയിൽ സംയുക്ത സൈനിക നടപടിയിൽ കുപ്രസിദ്ധ കൊള്ളക്കാരൻ ഗ്വാസ്‌ക ഡങ്കരാമിയും നൂറാേളം അനുയായികളും കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള നേതാവിന്റെ രണ്ടാം കമാൻഡായിരുന്നു ഡങ്കരാമി. വടക്കുപടിഞ്ഞാറൻ മേഖലയിലെ മുനുമു വനത്തിലെ ഒളിത്താവളത്തിലായിരുന്നു ഇയാൾ. മറ്റ് നിരവധി ക്രിമിനലുകുടെ താവളങ്ങളും നശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
വടക്കൻ കാത്‌സിന സംസ്ഥാനത്തെ മൈഗോര ഗ്രാമത്തിൽ കൊള്ളക്കാർ 43 ഗ്രാമീണരെ തട്ടിക്കൊണ്ടുപോവുകയും നാലുപേരെ കൊലപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്നാണ് സൈനിക നടപടി. 2022ൽ സമാനമായ സൈനികനീക്കത്തിൽ ഡങ്കരാമിെ്യ വധിച്ചതായി നൈജീരിയൻ വ്യോമസേന അവകാശപ്പെട്ടിരുന്നു.