Image
Image

ബോയിങ്ങിൽ നിന്ന് ജെറ്റ് വിമാനങ്ങൾ വാങ്ങുന്നത് നിർത്താൻ ചൈന ഉത്തരവിട്ടു (പിപിഎം)

Published on 15 April, 2025
ബോയിങ്ങിൽ നിന്ന് ജെറ്റ് വിമാനങ്ങൾ വാങ്ങുന്നത് നിർത്താൻ ചൈന ഉത്തരവിട്ടു (പിപിഎം)

യുഎസ് നിർമാതാവായ ബോയിങ്ങിൽ നിന്ന് ജെറ്റ് വിമാനങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്താൻ ചൈന ഉത്തരവിട്ടു. പ്രസിഡന്റ് ട്രംപ് ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 145% തീരുവ ചുമത്തിയതിനെ തുടർന്നുള്ള ബദൽ നടപടികളുടെ ഭാഗമാണിത്.

വിമാനങ്ങൾക്ക് ആവശ്യമുള്ള ഉപകരണങ്ങളോ പാർട്ടുകളോ ഇനി യുഎസ് കമ്പനികളിൽ നിന്നു വാങ്ങരുതെന്നും ബെയ്‌ജിംഗ് നിർദേശിച്ചിട്ടുണ്ട്.

അര നൂറ്റാണ്ടിൽ ഏറെയായി ചൈനയുടെ വിമാനങ്ങളിൽ അധികവും  ബോയിങ് നിർമിച്ചവയാണ് -- വിപണിയിൽ ഫ്രാൻസിന്റെ എയർബസ് ആണ് മുന്നിലെങ്കിലും.  ചൈനയുടെ ഏവിയേഷൻ കമ്പനികളാണ് ബോയിങ്ങിനു പാർട്ടുകൾ നൽകുന്നതും. ചൈനയിലെ ബോയിങ്ങിന്റെ പ്രവർത്തനത്തിൽ നിന്ന് ആ രാജ്യത്തിനു വർഷം തോറും $1.5 ബില്യൺ ലഭിക്കുന്നു.

ചൊവാഴ്ച്ച ബോയിങ് ഓഹരികൾ 3% വീണു.

ബദൽ നടപടികളുടെ ഭാഗമായി ചൈന റെയർ ഏർത് മെറ്റലുകളും മാഗ്‌നറ്റുകളും കയറ്റുമതി ചെയ്യുന്നത് നിർത്തി വച്ചിട്ടുണ്ട്.

China halts purchase from Boeing 

Join WhatsApp News
Matt 2025-04-15 19:36:02
Abraham Lyncon sai “America will never be destroyed by ousiders. It will be destroyed from within. And Trump is that
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക