മുനമ്പത്തെ സമരക്കാരിൽ 50 പേർ ബിജെപിയിൽ ചേർന്നു. വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിലെ ഇരു സഭകളിലും പാസായതിന് പിന്നാലെയാണ് മുനമ്പത്തെ 50 പേർ ബിജെപിയിൽ ചേർന്നത്. മുനമ്പത്തെ ജനങ്ങൾക്ക് ഐക്യദാർഢ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സമരപന്തലിൽ എത്തിയിരുന്നു. ബിജെപിയിൽ അംഗത്വമെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച മുനമ്പത്തെ 50 പേർക്ക് സംസ്ഥാന അദ്ധ്യക്ഷൻ നേരിട്ട് അംഗത്വം വിതരണം ചെയ്തുകയും ഓരോരുത്തരെയും ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു.