തിരുവനന്തപുരം ധനുവച്ചപുരത്ത് വിദ്യാർഥിനികൾ തമ്മിൽ കൈയാങ്കളി. മർദനത്തിൽ പരിക്കേറ്റ മൂന്നു വിദ്യാർഥിനികളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഐടിഐ കെട്ടിടത്തിന് പുറകിൽവെച്ചായിരുന്നു സംഭവം. ധനുവച്ചപുരം ഐടിഐയിലെ മൂന്നുവിദ്യാർഥിനികൾ തമ്മിലാണ് സംഘർഷവുമുണ്ടായത്.
ഹോളി ആഘോഷദിവസം ഈ വിദ്യാർഥിനികൾ തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ഇതാണ് വെള്ളിയാഴ്ച കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചതെന്നാണ് വിദ്യാർഥിനികളുടെ മൊഴി. സംഘർഷത്തിനിടെ വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരുമാണ് വിദ്യാർഥിനികളെ പിടിച്ചുമാറ്റിയത്. തുടർന്ന് പരിക്കേറ്റ മൂന്നുപേരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പാറശ്ശാല പോലീസ് അന്വേഷണം ആരംഭിച്ചു.
English summery:
Clash between ITI students; three hospitalized