ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്ട്രേഷന് നടപടികള്‍ക്കായി നടത്തിവരുന്ന ഇടവക സന്ദര്‍ശനം വിജയകരമായി മുന്നേറുന്നുവെന്ന് കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു. ഇക്കഴിഞ്ഞയാഴ്ച മൂന്ന് ഇടവകകളാണ് സന്ദര്‍ശിച്ചത്.
മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന അദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ.ബാബു കെ.മാത്യു ഏവരെയും സ്വാഗതം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് ടീം അംഗങ്ങളെ പരിചയപ്പെടുത്തുകയും കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഫാ.മാത്യൂ തോമസ്, സജി പോത്തന്, സാജന് മാത്യു, ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, സുവനീര്‍ ബിസിനസ് മാനേജര്‍ സണ്ണിവറുഗീസ്, ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, വിനു കുര്യന് ഏബ്രഹാം മത്തായി, ജീമോന്‍ വറുഗീസ്, റോസ്മേരി യോഹന്നാന്, റീനാ മാത്യു, അജിത് വറുഗീസ് എന്നിവരും വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കി. എല്ലാ വര്‍ഷവും ഒട്ടനവധി പേര് പങ്കെടുക്കുന്ന ഇടവക എന്ന് പേര് കേട്ട ഇടവകയില്‍ നിന്ന് ഇത്തവണ 15ലധികം കുടുംബങ്ങള്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ജോബി ജോണ്‍ അറിയിച്ചു. 7 ഗ്രാന്റ് സ്പോണ്‍സര്‍മാരെ ലഭിച്ചതു കൂടാതെ ഫാ.ബാബു കെ.മാത്യൂ, ജിമ്മി ജോണ്‍, വിനുകുര്യന്‍, ജോസഫ് വര്‍ക്കി, സണ്ണി വറുഗീസ്, സോണി ഡേവിസ്, ബിന്ദു ജോണ്‍ എന്നിവര്‍ സുവനീര്‍ പരസ്യങ്ങളും നല്കി.
ലോംഗ ഐലണ്ടിലുള്ള വെസ്റ്റഅ സെയ് വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ എത്തിയ പ്രതിനിധി സംഘത്തെ വികാരി ഫാ.ഏബ്രഹാം(ഫിലമോന്) ഫിലിപ് സ്വാഗതം ചെയ്തു. വി.കുര്‍ബ്ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യു വറുഗീസ്, ഫിനാന്‍സ് ചെയര്‍പേഴ്സണ്‍ തോമസ് വറുഗീസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് തോമസ്, റോസ്മേരി യോഹന്നാന്, മേരി വറുഗീസ്, എന്നിവര്‍ പങ്കെടുക്കുകയും വിവരങ്ങള്‍ പങ്ക് വെക്കുകയും ചെയ്തു. അലക്സ്/ റാണി മാത്യു, ഡോ.ബിലു/ ജൂലി മാത്യു, കുഴിവേലില്‍ നൈനാന് എന്നിവര്‍ ഗ്രാന്റ് സ്പോണ്‍സര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇടവകയുടെ പരസ്യം കൂടാതെ കോശി എം. തോമസ്, ബെന്നി ഫിലിപ്പ്, സി.കെ. ചാക്കോ, ജോര്‍ജ് തോമസ്, തോമസ് വി.ലൂക്കോസ്, ഷിബിന്‍ വി.ഏലിയാസ്, അജോയ് ജോര്‍ജ്, ബാബു ജേക്കബ്, മത്തായി സഖറിയാ എന്നിവരും സുവനീറില്‍ പര്സ്യങ്ങള് നല്കി. 6 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ടാപ്പന്‍ സെന്റ് പീറ്റര്‍/ സെന്റ് പോള്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ എത്തിയ പ്രതിനിധി സംഘത്തെ വികാരി ഫാ.തോമസ് മാത്യു സ്വാഗതം ചെയ്തു. ജനറല്‍ സെക്രട്ടറി ജോബി ജോണ്‍, സുവനീര്‍ ബിസിനസ് മാനേജര്‍ സണ്ണി വറുഗീസ്, ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് കമ്മിറ്റി അംഗങ്ങളായ നോബിള്‍ വറുഗീസ്, ബിജു തോമസ് എന്നിവര്‍ ഫാമിലി കോണ്‍ഫറന്‍സിനെപ്പറ്റിയുള്ള വിവരങ്ങള്‍ പങ്കുവെക്കുകയും എല്ലാ ഇടവക ജനങ്ങളെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.
6 രജിസ്ട്രേഷന് കൂടാതെ സുവനീര്‍ പരസ്യങ്ങളും ലഭിച്ചു.
ജൂലൈ 17 മതുല്‍ 20 വരെയാണ് കലഹാരി റിസോര്‍ട്ടില്‍ കോണ്‍ഫറന്‍സ് നടക്കുന്നത്.