Image

ഷാജന്‍ ആനിത്തോട്ടം സ്‌കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റ്

Published on 24 July, 2020
ഷാജന്‍ ആനിത്തോട്ടം സ്‌കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റ്

ചിക്കാഗോ: സ്‌കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റായി ഷാജന്‍ ആനിത്തോട്ടം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ഗരറ്റ് ഗ്ലിന്‍ (സെക്രട്ടറി), ഷെര്‍വിന്‍ ഡിറ്റ്‌ലോവ് (ട്രഷറര്‍), വാള്‍ട്ടര്‍ ഹോള്‍ഡന്‍, ഷെല്ലി സ്റ്റോണ്‍ (വൈസ് പ്രസിഡന്റുമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ജൂലൈ പതിനാലാം തീയതി ചൊവ്വാഴ്ച നടന്ന ചാര്‍ട്ടര്‍ നൈറ്റില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോം ലിപ്പര്‍ട്ട് സ്ഥാനമുദ്രകള്‍ അണിയിച്ച് ഔദ്യോഗിക ചുമതലകള്‍ കൈമാറി. മുന്‍ ഗവര്‍ണറും ക്യാബിനറ്റ് സെക്രട്ടറിയുമായ കാതലീന്‍ മന്ദ്രസിച്ച് ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.

പ്രസിഡന്റായി ചുമതലയേറ്റ ഷാജന്‍ ആനിത്തോട്ടം നിലവില്‍ സെക്രട്ടറിയായിരുന്നു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന), ഇല്ലിനോയി മലയാളി അസോസിയേഷന്‍ (ഐ.എം.എ) എന്നിവയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019-ലെ ലാന അവാര്‍ഡ് കരസ്ഥമാക്കിയ "ഒറ്റപ്പയറ്റ്' ഉള്‍പ്പടെ മൂന്നു പുസ്തകങ്ങളുടെ രചയിതാവാണ്. 2009-ല്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്‌ക്കോക്കി- മോര്‍ട്ടന്‍ഗ്രോവ് സ്കൂള്‍ ഡിസ്ട്രിക്ട് 69 ബോര്‍ഡ് മെമ്പറായി മികച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം.എ (പാലാ സെന്റ് തോമസ് കോളജ്), എംഫില്‍ (പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി), എം.എസ്.ഡബ്ല്യു (യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി, ചിക്കാഗോ), ബി.എഡ് (മാന്നാനം സെന്റ് തോമസ് ട്രെയിനിംഗ് കോളജ്) ബിരുദധാരിയാണ്. ഇപ്പോള്‍ കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റിയില്‍ (ചിക്കാഗോ) ഓര്‍ഗനൈസേഷണല്‍ ലീഡര്‍ഷിപ്പ് പി.എച്ച്.ഡി പഠനം നടത്തുന്നു.

ഷാജന്‍ ആനിത്തോട്ടം സ്‌കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റ്
ഷാജന്‍ ആനിത്തോട്ടം സ്‌കോക്കി ലയണ്‍സ് ക്ലബ് പ്രസിഡന്റ്

Join WhatsApp News
MathaiChacko 2020-07-25 11:16:28
Congratulations Lion President Shajan Anithottam. All the Best!!!
Mathews 2020-07-26 13:20:53
Congratulations to Lions President Shajan Anithottam!! All the Best and wishing the grace of God Almighty in your all future endeavors ! With lots of prayers... 🙏🙏
Josephmv 2020-08-03 02:03:40
Great. Congratulations
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക