Image
Image

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് കണ്ണിന് ഗുരുതര പരിക്ക്‌

രഞ്ജിനി രാമചന്ദ്രൻ Published on 17 March, 2025
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് കണ്ണിന് ഗുരുതര പരിക്ക്‌

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരിക്ക്. നഴ്സിംഗ് അസിസ്റ്റന്റ് ഷൈലക്കാണ് പരിക്കേറ്റത്. അത്യാഹിത വിഭാഗത്തിലുള്ള ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ഓക്സിജൻ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്ലോ മീറ്ററാണ് അമിത മർദ്ദം കാരണം പൊട്ടിത്തെറിച്ചത്. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ശൈലയെ കണ്ണാശുപത്രിയിൽ കൊണ്ടുപോയെങ്കിലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. കണ്ണിന് ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് സൂചന. എങ്ങനെയാണ് പൊട്ടിത്തെറിച്ചത് എന്നുള്ളത് വ്യക്തമല്ല.

 

 

 

English summery:

Oxygen Cylinder Explodes at Thiruvananthapuram SAT Hospital; Staff Member Suffers Severe Eye Injury
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക