ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ ജനവാസമേഖലയിൽ ഭീതിപരത്തിയതിനെ തുടർന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു . പ്രദേശത്തെ തേയിലത്തോട്ടത്തിനുള്ളിലായിരുന്ന കടുവയെമയക്കുവെടിവച്ചതിനേ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ചാടി . തുടർന്ന് സംഘം സ്വയ രക്ഷാർഥം രണ്ടാം മയക്കുവെടി;വെടിവയ്ക്കുകയായിരുന്നുവെന്ന് കോട്ടയം ഡി.എഫ്. ഒ പറഞ്ഞു . വെടിയേറ്റ കടുവ പിന്നീട് ചത്തു.
ദൗത്യസംഘത്തിലെ വെറ്റിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്.
വലയിലാക്കിയ കടുവയെ കൂട്ടിലാക്കി വാഹനത്തിൽ തേക്കടിയിലേക്ക് കൊണ്ടുപോയിരുന്നു. പെരിയാർ കടുവ സങ്കേത്തിലെത്തിച്ച് ചികിത്സ നൽകാനായിരുന്നു നേരത്തെ തീരുമാനം.
ഗ്രാമ്പി പ്രദേശത്ത് നാളുകളായി ഭീതി പരത്തിയ കടുവ ഇന്നലെ രാത്രിയോടെ അരണക്കല്‍ എസ്റ്റേറ്റില്‍ എത്തിയിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരക്ക് അരണക്കല്‍ എസ്റ്റേറ്റിലെ നാരായണന്‍റെ പശുവിനെയും ബാലമുരുകന്റെ വളര്‍ത്തുനായയെയും ആക്രമിച്ച് കൊന്നു. തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തിയാണ് കടുവയെ സ്പോട്ട് ചെയ്തത്. ഡ്രോൺ നിരീക്ഷണവും നടത്തിയിരുന്നു.
കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം നേരത്തെ ഏർപ്പെടുത്തിയിരുന്നു. കടുവയെ ഡ്രോൺ നിരീക്ഷണത്തിൽ നിലവിൽ സ്പോട്ട് ചെയ്തിട്ടുണ്ട്.തോട്ടം തൊഴിലാളികളോടു ജോലിക്കു പോകരുതെന്നു നിർദേശിച്ചിരുന്നു. കടുവയെ വെടിവച്ച ശേഷം കയറ്റാനുള്ള കൂടും പ്രദേശത്ത് നേരത്തെ തന്നെ എത്തിച്ചിരുന്നു.
ഫെബ്രുവരി 23-ന് വള്ളക്കടവ് പൊന്‍നഗറിലാണ് കടുവയെ ആദ്യം കണ്ടത്. പിന്നീട് മാര്‍ച്ച് രണ്ടിന് പോബ്‌സ് ഗ്രൂപ്പിന്റെ ഗ്രാമ്പി എസ്റ്റേറ്റില്‍ കടുവയെ കണ്ടിരുന്നു. പിന്നീട് ഗ്രാമ്പി ഗവ. എല്‍.പി.സ്‌കൂളിന് സമീപം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു.