ഫെഡറൽ ഗവൺമെന്റിൽ നിന്നു പിരിച്ചു വിട്ട ആയിരക്കണക്കിനു പ്രൊബേഷനറി ജീവനക്കാരെ ട്രംപ് ഭരണകൂടം തിരിച്ചെടുത്തതായി കോടതികളിൽ സമർപ്പിച്ച രേഖകളിൽ കാണുന്നുവെന്ന് റിപ്പോർട്ട്. മൊത്തം ഏതാണ്ട് 25,000 പേരെ തിരിച്ചെടുത്തു എന്നാണ് സൂചന.
പിരിച്ചു വിടൽ നിയമവിരുദ്ധമാണെന്നു കോടതി കണ്ടെത്തിയ രണ്ടു കേസുകളിലാണ് ഈ നീക്കം. 18 ഫെഡറൽ ഏജൻസികളിൽ കൂട്ടമായി പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ മെരിലാൻഡിൽ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ജെയിംസ് ബ്രെഡാർ കഴിഞ്ഞയാഴ്ച്ച ഉത്തരവിട്ടിരുന്നു. മികവില്ലാത്തതു കൊണ്ടാണ് അവരെ പിരിച്ചു വിട്ടതെന്ന വാദം ശരിയല്ലെന്നു കോടതി കണ്ടു.
ഏതാനും പേരെ പൂർണമായി തിരിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്. അപ്പീലിൽ ബ്രെഡാറുടെ റൂളിംഗ് അസാധുവാക്കപ്പെട്ടാൽ അവർക്കു വീണ്ടും ജോലി പോകുമെന്നു പക്ഷെ ഗവൺമെന്റ് താക്കീതു ചെയ്യുന്നു.
നേരത്തെ സാൻ ഫ്രാൻസിസ്കോയിൽ ഫെഡറൽ ജഡ്‌ജ് വില്യം അൽസപ് ആറു ഏജൻസികളിലെ ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. ജഡ്‌ജ് ബ്രെഡാറുടെ തീർപ്പിലും ഈ ആറു ഏജൻസികളും ഉണ്ട്.
ഡി വി എയിലെ 1,700 പേരെ തിരിച്ചെടുത്തു. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിലെ 3,200 പേരെയും. അഗ്രികൾച്ചർ ഡിപ്പാർട്മെന്റിൽ 5,000ത്തിലധികം പേരെ വീണ്ടും നിയമിച്ചു.
Trump rehires 25,000 fired staff after court orders