Image

ട്രംപ് ഏർപെടുത്തിയ യാത്രാ നിരോധനത്തെ കോൺഗ്രഷണൽ ട്രൈ കോക്കസ് അപലപിച്ചു (പിപിഎം)

Published on 21 March, 2025
ട്രംപ് ഏർപെടുത്തിയ യാത്രാ നിരോധനത്തെ കോൺഗ്രഷണൽ ട്രൈ കോക്കസ് അപലപിച്ചു (പിപിഎം)

പ്രസിഡന്റ് ട്രംപ് 43 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാ നിരോധനം ഏർപെടുത്തിയതിനെ കോൺഗ്രഷണൽ ട്രൈ കോക്കസ് അധ്യക്ഷർ സംയുക്ത പ്രസ്താവനയിൽ അപലപിച്ചു.

കോൺഗ്രെഷണൽ ഏഷ്യൻ പാസിഫിക് അമേരിക്കൻ കോക്കസ് (സി എ പി എ സി) ചെയർ റെപ്. ഗ്രെയ്‌സ് മെങ് (ന്യൂ യോർക്ക് 06), കോൺഗ്രെഷണൽ ഹിസ്പാനിക് കോക്കസ് (സി എച് സി) ചെയർ റെപ്. അഡ്രിയാനോ സ്‌പെയ്‌ലറ്റ് (ന്യൂ യോർക്ക് 13), കോൺഗ്രെഷണൽ ബ്ലാക്ക് കോക്കസ് ചെയർ റെപ്. യെവറ്റെ ക്ലാർക് (ന്യൂ യോർക്ക് 09) എന്നിവർ പ്രസ്താവനയിൽ പറഞ്ഞു:

"ട്രംപ് ഭരണകൂടം 43 രാജ്യങ്ങൾക്കു യാത്രാ നിരോധനം ഏർപ്പെടുത്തുന്നു എന്ന വാർത്ത അഗാധമായ ആശങ്ക ഉയർത്തുന്നു. ഇത്തരമൊരു നിരോധനം കുടുംബങ്ങളെ കീറി മുറിക്കയും സമ്പദ് വ്യവസ്ഥയെ ദുർബലമാക്കുകയും ആഗോള വേദിയിൽ അമേരിക്കയുടെ നേതൃത്വത്തിനു വിലകുറയ്ക്കുകയും ചെയ്യും.

"ഇത് വെറുമൊരു നിഗമനമല്ല. പ്രസിഡന്റ് ട്രംപ് ആദ്യ ഭരണത്തിൽ ഇത്തരമൊരു നയം നടപ്പാക്കിയതിന്റെ പ്രത്യാഘാതം നമ്മൾ കണ്ടതാണ്. വിദേശത്തു ജീവിക്കുന്ന പ്രിയപ്പെട്ടവരിൽ നിന്ന് ആയിരക്കണക്കിനു അമേരിക്കൻ പൗരന്മാർ വേർപെട്ടു.

"വിദ്യാർഥികൾക്കു വിദ്യാഭ്യാസം മാറ്റിവയ്‌ക്കേണ്ടി വന്നു. ജീവൻ രക്ഷിക്കുന്ന ചികിത്സ പലർക്കും നഷ്ടമായി. ബിസിനസുകൾക്കു സപ്ലൈ പ്രശ്നങ്ങൾ ഉണ്ടായി. തൊഴിലാളി ക്ഷാമം ഉണ്ടായി.

"നമ്മുടെ രാജ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. പക്ഷെ ഒരു രാജ്യക്കാരൻ ആയതു കൊണ്ടു മാത്രം യാത്ര നിരോധിക്കുന്നത് അമേരിക്കൻ ജനതയ്ക്കു സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന ഫലപ്രദമായ മാർഗമല്ല.

"മറിച്ചു അത് നയതന്ത്ര ബന്ധങ്ങൾ മോശമാക്കും, അസംതൃപ്തി ഉളവാക്കും, നമ്മുടെ ദേശരക്ഷയ്ക്കു അനിവാര്യമായ സഖ്യങ്ങളെ ഇല്ലാതാക്കും.

"പ്രസിഡന്റ് ട്രംപിന്റെ യാത്രാ നിരോധനം അമേരിക്കാ വിരുദ്ധമാണ്. നമ്മുടെ രാജ്യത്തിൻറെ മൂല്യങ്ങൾക്കു നിരക്കാത്തതുമാണ്. കുടിയേറ്റ നയത്തെ നയിക്കേണ്ടത് ഭീതിയും വെറുപ്പുമല്ല."

Tri-caucus flays Trump's blanket travel ban 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക