ന്യൂയോർക് സർഗ്ഗവേദിയുടെ പ്രതിമാസയോഗം മാര്‍ച്ച് 23 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ കൂടുന്നതാണ്.
പ്രസ്തുത യോഗത്തിൽ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ശ്രീ ജോസഫ് സി മാത്യു ഇപ്പോൾ കേരളത്തിൽ സജീവമായ ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ച് സംസാരിക്കുന്നതാണ്.
കൂടാതെ സർഗ്ഗവേദി അംഗങ്ങളുടെ തെരഞ്ഞെടുത്ത മൗലിക രചനകൾ അവതരിപ്പിക്കുവാനും പ്രസ്തുത രചനകൾ ചർച്ച ചെയ്യപ്പെടുവാനും അവസരം ഉണ്ടായിരിക്കും. എല്ലാ സഹൃദയരും യോഗത്തിൽ പങ്കെടുത്ത് പരിപാടികളെ വിജയിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു.
സ്നേഹാദരങ്ങളോടെ സർഗ്ഗവേദിക്കുവേണ്ടി,
മനോഹർ തോമസ് (9179742670) ;
പി. ടി. പൗലോസ് (5163669957) .