തന്റെ അടുത്ത ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് അമേരിക്കയാണെന്നു സംവിധായകൻ സോഹൻലാൽ വ്യക്തമാക്കി. സിനിമ-സീരിയൽ-ബിഗ്‌ബോസ് ഫെയിം യമുനാ റാണി നയിക്കുന്ന 'യമുനാതീരം' എന്ന അഭിമുഖത്തിനിടയിലാണ് സോഹൻലാൽ പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. അഭിമുഖത്തിന്റെ പൂർണ രൂപം കാണാം:
https://www.youtube.com/embed/CCQmZy4_fHs?si=Tfq7TPN7NjKUrBD2
തിലകൻ നായകനായ 'ഓർക്കുക വല്ലപ്പോഴും', കുഞ്ചാക്കോ ബോബൻ, മനോജ് കെ. ജയൻ, ബിജു മേനോൻ, ലാൽ, ഋതുപർണ സെൻ ഗുപ്ത, ഭാമ, മല്ലിക എന്നീ വൻ താരനിരയോടെ എം. ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങിയ 'കഥവീട്' എന്നീ സിനിമകളുടെ സംവിധായകനായ സോഹൻലാൽ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്. ഫോമയുടെ കാൻകൂൺ കൺവെൻഷനിൽ അതിഥിയായിരുന്നു സോഹൻലാൽ അമേരിക്കയിൽ നിരന്തരം വന്നുപോകുന്ന ഒരാൾ കൂടിയാണ്.
അമൃത ടി വി ക്കു വേണ്ടി സോഹൻലാൽ സംവിധാനം ചെയ്ത 'നീര്മാതളത്തിന്റെ പൂക്കൾ' കേരള സംസ്ഥാന ഗവൺമെന്റിന്റെ ഏഴു അവാർഡുകൾ നേടിയ ചിത്രമാണ്.
https://www.youtube.com/embed/BB5ZjqYKhfc?si=e2ar0mR_MMg9SGTU
സോഹൻലാൽ സംവിധാനം ചെയ്ത 'അപ്പുവിന്റെ സത്യാന്വേഷണം' എന്ന ചിൽഡ്രൻസ് ഫീച്ചർ ഫിലിമിലൂടെ ഡെലവെയറിൽ താമസിക്കുന്ന അമേരിക്കൻ മലയാളി മാസ്റ്റർ റിഥുൻ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് നേടിയിരുന്നു.