ആശ വർക്കാരുമാരുടെ സമരത്തിൽ കുടയായിട്ടു എത്തി വടിയായിട്ടു എത്തി പാട്ടുപാടി എത്തി അവരോടു ഒപ്പം ഡാൻസ് കളിച്ചു മൂന്ന് തവണ വന്നു പോയ കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്കു കിട്ടിയ ഗുണം അദ്ദേഹത്തിന്റെ വാക്കുകൾ ചാന ലുകൾ എല്ലാം ബ്രേക്ക് ന്യൂസ് ആക്കിഎന്നതാണ് .എന്നാൽ തുടർച്ചയായി ചോധ്യങ്ങൾ ചോദിച്ചപ്പോൾ ആരോഗ്യമന്ത്രിക് മനസിലാകാത്തതാണോ ആരോഗ്യ മന്ത്രി വീണ ജോർജിനെ കുറ്റം പറയേണ്ടതില്ലന്നും സംസ്ഥാന മന്ത്രി സഭക്ക് ഒന്നും ചെയ്യാനില്ല ആശ സമരത്തിൽ എന്നും പറഞ്ഞമ്പോൾ ചാന ലുകൾ വെറും മാപ്രാക്കൂട്ടങ്ങൾ ആയി മാറി ..അദ്ദേഹം നേരെത്തെ പറഞ്ഞത് മപ്രകൾ ദുർവ്യഖ്യാനം ചെയ്തത് എന്ന് സുരേഷ് ഗോപി പറഞ്ഞപ്പോൾ മപ്രകൾ കണ്ഠം വഴി ഓടി .. അവസാനം സംഘി ചാനലായ ഏഷ്യാനെറ്റ് തനിച്ചായി , സ്മൃതി പൊരുത്തക്കേട് എങ്ങോ പോയി .. ഏഷ്യാനെറ്റ് ചർച്ചയിലെ സ്ഥിരം നിരീക്ഷകർ പോലും മരുന്നു കഴിച്ചു പതിവുപോലെ ഏഷ്യാനെറ്റ് സ്റ്റുഡിയോയിൽ ബിരിയാണികഴിച്ചു ദഹന കേടു വന്നു ഇരിക്കുന്നു ...
ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പദ്ധതിയാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് അഥവാ ആശ. കഴിഞ്ഞ കുറച്ചുദിവസമായി എസ് യു സി ഐ എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരുവിഭാഗം ആശമാര്‍ ഓണറേറിയം വര്‍ധനവ് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുകയാണ്. ആശമാരുടെ ഓണറേറിയത്തിലും ആനുകൂല്യങ്ങളിലും കൂടുതലും നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. അതിനാലാണ് സംസ്ഥാനത്ത് ആശമാര്‍ക്ക് ഓണറേറിയമായി 7,000 രൂപ ലഭിക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് ആനുകൂല്യം ഉള്‍പ്പടെ പരമാവധി 13,200 രൂപ വരെ ലഭിക്കുന്ന ആശമാരുണ്ട്. രാജ്യത്ത് മറ്റൊരിടത്തും ഇത്രയും വലിയ തുക ആശമാര്‍ക്ക് ലഭിക്കുന്നില്ല.
എന്നാല്‍, ആശമാര്‍ക്ക് ഇതിലും വലിയ ഓണറേറിയയവും ആനുകൂല്യവും ലഭിക്കേണ്ടതാണെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും അതിന് നേതൃത്വം നല്‍കുന്ന സി പി ഐ എമ്മിന്റെയും നിലപാട്. ഇതിന് വേണ്ടത്, ആശമാരെ ഹെല്‍ത്ത് വര്‍ക്കേഴ്‌സോ തൊഴിലാളിയോ ജീവനക്കാരോ ആക്കി മാറ്റണമെന്നതാണ്. ഇത് ചെയ്യണ്ടതാകട്ടെ കേന്ദ്ര സര്‍ക്കാരും. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ എസ് യു സി ഐ തയ്യാറുണ്ടോ?
കേന്ദ്ര സർക്കാരിന് കീഴിൽ 28 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 10ലക്ഷം ആശമാർ സന്നദ്ധ സേവകരായി പ്രവൃത്തിക്കുമ്പോൾ അവർക്ക് 21000 രൂപ വേതനം കിട്ടാൻ സമരം ചെയ്യേണ്ടത് കേരള സർക്കാരിന് മുമ്പിലാണോ?
ആ സമരത്തിൽ സിഐടിയു ഇല്ല ഐഎൻടിസി ഇല്ല ബിഎംഎസ് ഇല്ല എ ഐ ടി യു സി ഇല്ല പിന്നെ ആരാണ് ഈ ആശാ സമരം നടത്തുന്നത്. ആർക്ക് വേണ്ടിയാണ് SUCI ഈ സമര നാടകം കളിക്കുന്നത്.
SUCI യെ മുന്നിൽ നിർത്തി ആർഎസ്എസ് സ്പോൺസർ ചെയ്ത സമരം ആണിത്.
എന്തുകൊണ്ടാണ് സെക്രട്ടറിയേറ്റിന് മുമ്പിൽ ആശ വർക്കേഴ്സിന്റെ പേരിൽ നടക്കുന്ന സമരത്തിൽ INTUC,CITU,AITUC,STU, HMS എന്നീ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ പങ്കെടുക്കാത്തതെന്ന് ആലോചിച്ചിട്ടുണ്ടോ.
ഈ ദേശീയ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളെല്ലാം ചേർന്ന് ഇവർക്ക് വേണ്ടി ദേശീയ പണി മുടക്കുള്ളൾപ്പെടെയുള്ള പ്രക്ഷോഭ സമരങ്ങൾ നടത്തിവരികയാണ്.മെയ് 20ന് വീണ്ടും ദേശീയ പണിമുടക്ക് നടക്കുകയാണ്.
അതിലെ പ്രധാനപ്പെട്ട ആവശ്യം ആശ,അങ്കണവാടി,എൻഎച്ച് എം സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾ ഉൾപ്പെടെയുള്ള കേന്ദ്ര ആവിഷ്കൃത പദ്ധതികളിലെ ഒരു കോടിയോളം വരുന്നു സന്നദ്ധ സേവകർ എന്ന് വിളിക്കുന്നവരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങൾ നടക്കുകയാണ്.
എന്നാൽ സെക്രട്ടറിയേറ്റിനു മുമ്പിലെ രാഷ്ട്രീയ സമരക്കാർ ഇവരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യ ഉയർത്തുന്നില്ലല്ലോ.
മറ്റെല്ലാ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുന്നത് എന്തുകൊണ്ടാണ്.
തൊഴിലാളിയായി അംഗീകരിച്ചാൽ അവർക്ക് 26000 രൂപ മിനിമം കൂലി ലഭിക്കും.
അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇഎസ്ഐ ഉൾപ്പടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ സൗകര്യം ലഭിക്കും.
അവർക്ക് പ്രധാനപ്പെട്ട സാമൂഹിക സുരക്ഷാ പദ്ധതിയായ പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം ലഭിക്കും.
വിരമിക്കുമ്പോൾ ഗ്രാറ്റുവിറ്റിയും പെൻഷനും ലഭിക്കും.
ഇന്ത്യയിലെ ദേശീയ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ എല്ലാം ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രക്ഷോഭങ്ങൾ നടത്തുമ്പോൾ കൊടുക്കാത്ത വാർത്ത പ്രാധാന്യം സെക്രട്ടറിയേറ്റിനു മുമ്പിൽ 400 പേർ നടത്തുന്ന സമരത്തിന് കൊടുക്കുന്നത് നിഷ്കളങ്കമായിട്ടല്ല, തൊഴിലാളി പ്രേമം കൊണ്ടല്ല, അവർ എൽഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്യുന്നു എന്ന ഏക കാരണത്താലാണ്. അത് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ അജണ്ടയല്ലാതെ മറ്റെന്താണ്.
അതുകൊണ്ടാണ് ഒരേ സമയത്ത് വേട്ടക്കാരനും ഇരക്കും ഒപ്പം നിൽക്കുന്ന കാപട്യം സെക്രട്ടറിയേറ്റ് പടിക്കൽ അരങ്ങേറുന്നത്. അവരെ കൊടും ചൂഷണം ചെയ്യുന്ന ബിജെപി സർക്കാരിലെ മന്ത്രിയെ വർണ്ണ കുടയും ചൂടി പാട്ടുംപാടി തുള്ളി അർമാദിച്ച് ലജ്ജ ഇല്ലാതെ സ്വീകരിക്കുന്നത്.
ഇടതുപക്ഷ സർക്കാരിനോടുള്ള രാഷ്ട്രീയ വിരോധം കൊണ്ട് യുഡിഎഫ് നേതാക്കളും ആ തെരുവ് നാടകത്തിൽ പക്കമേളവുമായി അവരുടെ റോൾ ഭംഗിയായി അഭിനയിക്കുന്നുണ്ട്.
കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിക്കുന്ന ഡൽഹിയിൽ ആശ വർക്ക് നൽകുന്നത് വെറും 3000 രൂപ മാത്രം. അത് വർദ്ധിപ്പിക്കാൻ അവിടെ SUCI ക്ക് സമരമില്ല കോൺഗ്രസിനും ബിജെപിക്കും സമരമില്ല. 7000 രൂപ ഉൾപ്പെടെ 13200 കൊടുക്കുന്ന ഈ കൊച്ചു കേരള സർക്കാരിനെതിരെയാണ് ഇവരുടെ സമരം. ഇതിനെ രാഷ്ട്രീയ സമര മെന്നല്ലാതെ മറ്റെന്ത് പേരിട്ടു വിളിക്കണം.
അതുകൊണ്ടാണ് ദേശീയ ട്രേഡ് യൂണിയൻ സംഘടനകൾ ആയ സിഐടിയു,ഐഎൻടിയുസി ,
എഐടിയുസി, എച്ച് എം എസ്,എസ് ടി യു തുടങ്ങിയ ഒരു ദേശീയ ട്രേഡ് യൂണിയനും ഈ സമരാഭാസത്തിൽ പങ്കെടുക്കാത്തത്.
10 വർഷം വരെ സർവീസ് ഉള്ള ഒരു അംഗനവാടി വർക്കർക്ക് കേരളത്തിൽ 12500 രൂപയും അതിൽ കൂടുതൽ ഉള്ളവർക്ക് 13,000 രൂപയും ലഭിക്കുന്നു.
ഇതിൽ കേന്ദ്രസർക്കാർ വിഹിതമായ 4500 രൂപയിൽ 60 ശതമാനം വരുന്ന 2700 രൂപ മാത്രമേ കേന്ദ്രസർക്കാർ യഥാർത്ഥത്തിൽ നൽകുന്നുള്ളു. ബാക്കി 40% വരുന്ന 1800 രൂപയും കേരളമാണ് നൽകുന്നത്.
അതായത് കേരളത്തിലെ ഒരു അംഗൻവാടി വർക്കർക്ക് ലഭിക്കുന്ന 13,000 രൂപയിൽ വെറും 2700 രൂപ മാത്രമാണ് കേന്ദ്രസർക്കാർ നൽകുന്നത്.
ഒരു ഹെൽപ്പർക്ക് 9000 രൂപ ലഭിക്കുമ്പോൾ അതിൽ കേന്ദ്രം നൽകുന്നത് 1250 രൂപ മാത്രം.
ആശ വർക്കർമാർക്ക് കേന്ദ്രം ആകെ പ്രഖ്യാപിച്ച 2000 രൂപ ഇൻസെന്റീവിൽ വെറും 1200 രൂപ കേന്ദ്രത്തിന്റെ കയ്യിൽ നിന്നും ബാക്കി വരുന്ന തുക മുഴവനും കേരളം 13200 രൂപവരെ നൽകുന്നു.
അതായത് ആശാവർക്കർമാർക്ക് നൽകുന്ന പതിമൂവായിരത്തി ഇരുന്നൂറ് രൂപയിൽ കേന്ദ്രസർക്കാർ നൽകുന്നത് വെറും 1200 രൂപ മാത്രം.
ഈ അനീതിക്കെതിരെ SUCI ക്ക് പ്രതിഷേധം ഇല്ല. കാരണം സമരത്തിന് കൊട്ടേഷൻ കൊടുത്തിരിക്കുന്നത്
ആർഎസ്എസ് ആണ്. അംഗൻവാടി വർക്കേഴ്സിനും ആശാവർക്കർമാർക്കും ഇതിനേക്കാൾ തീരെ തുച്ഛമായ സംഖ്യ കൊടുക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള 17 സംസ്ഥാന സർക്കാരുകൾക്കെതിരെ എന്തുകൊണ്ടാണ് അവർ സമരം ചെയ്യാത്തത്. എന്തുകൊണ്ടാണ് കോൺഗ്രസ് അവിടെയൊന്നും സമര രംഗത്ത് ഇല്ലാത്തത്. ദേശീയ പാർട്ടിയായ കോൺഗ്രസ് അതിനു മറുപടി പറയാൻ ബാധ്യസ്ഥരാണ്.
അതുകൊണ്ടാണ് സ്വന്തം രാഷ്ട്രീയപാർട്ടി ആയിട്ട് പോലും തൊഴിലാളികളെ വഞ്ചിക്കുന്ന കപട സമരം നടത്തുന്ന ആ നേതാക്കന്മാരോടൊപ്പം ഐ എൻ ടി യു സി കൂടാത്തത്.
ബിജെപി സർക്കാർ കോർപ്പറേറ്റുകളുടെ ആവശ്യപ്രകാരം കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡിൽ മുഖേന തൊഴിലാളികളുടെ എല്ലാ പൗരാവകാശങ്ങളും റദ്ദാക്കുന്നതിനെതിരെ, കേന്ദ്ര ആവിഷ്കൃത പദ്ധതിയിലെ സ്കീ വർക്കേഴ്സിന് തൊഴിലാളിയായി അംഗീകരിച്ചു 26,000 രൂപ മിനിമം കൂലി നടപ്പിലാക്കുന്നതിനുവേണ്ടി അവർ ഉൾപ്പെടെ എല്ലാ ട്രേഡ് യൂണിയൻ സംഘടനകളും ചേർന്ന്
സിഐടിയുവിനോടൊപ്പം മെയ് 20ന് ദേശീയ പണിമുടക്ക് നടത്തുന്നത്.
അത് ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാന സർക്കാരിനെതിരെ അല്ല. കഴിഞ്ഞ ബഡ്ജറ്റിൽ കേന്ദ്രവിഷ്കൃത പദ്ധതികൾക്കുള്ള 90,000 കോടി രൂപ വെട്ടിക്കുറച്ച് ആ പണം കോർപ്പറേറ്റ് മുതലാളിമാർക്ക് നികുതി ഇളവായി നൽകിയ ആർഎസ്എസ് നിയന്ത്രിക്കുന്ന മോദിയുടെ ഇന്ത്യൻ യൂണിയൻ സർക്കാരിനെതിരെയാണ്. ഇന്ത്യയിലെ 400 ഓളം വരുന്ന കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടി രാജ്യഭരണം നടത്തുന്ന ബിജെപി സർക്കാർ 56 കോടിയോളം വരുന്ന അധ്വാനിക്കുന്ന തൊഴിലാളികൾക്ക് നീതി നടപ്പിലാക്കാൻ വേണ്ടിയാണ്.
2021 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ആശാവർക്കേഴ്സിന്റെ ഓണറേറിയം വർദ്ധിപ്പിക്കും എന്ന വാഗ്ദാനം ഉണ്ടായിരുന്നു എന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിക്കുന്ന വിവരദോഷികളായ മാപ്ര കൾ അറിയാൻ വേണ്ടിയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് ഓണറേറിയം വെറും ആയിരം രൂപയായിരുന്നു. എത്ര സമരം ചെയ്തിട്ടും ഒരു 100 രൂപ പോലും കൂട്ടി കൊടുക്കാത്തവരാണ് യുഡിഎഫുകാർ. ഇപ്പോൾ ലഭിക്കുന്ന 7000 സ്വാഭാവിക പരിണാമ പ്രക്രിയയിലൂടെ ഉണ്ടായതല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമയാസമയങ്ങളിൽ കൂട്ടിക്കൂട്ടിയാണ് അത് 7000 ആയത്.
"സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. 2023 ഡിസംബര്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവിധത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ 26,125 ആശാ വര്‍ക്കര്‍മാര്‍ക്കും ഇത് ലഭ്യമാകുന്നതാണ്. ഈ തുക മുഴുവനായും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം ഓണറേറിയം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്റീവില്‍ 60:40 ആനുപാതത്തിലുള്ള തുക മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്
2016ന് മുമ്പ് ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും 1,000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ മാസം തോറും നല്‍കുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളില്‍ നിന്നുള്ള ഇന്‍സെന്റീവുകളും ലഭിക്കുന്നു. ഈ 7,000 രൂപ കൂടാതെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇന്‍സെന്റീവ് ലഭിക്കും. ഇതുകൂടാതെ ഓരോ ആശാപ്രവര്‍ത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതല്‍ 3,000 രൂപ വരെ മറ്റ് ഇന്‍സെന്റീവുകളും ലഭിക്കും. 2022 ഏപ്രില്‍ മുതല്‍ ആശമാര്‍ക്ക് പ്രതിമാസം 200 രൂപ ടെലിഫോണ്‍ അലവന്‍സും നല്‍കി വരുന്നുണ്ട്. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാന്‍ ആശ സോഫ്റ്റുവെയര്‍ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നല്‍കി വരുന്നത്"ആശ വർക്കർമാർ സംസ്ഥാന സർക്കാരിന് വേണ്ടി ഒരു ജോലിയും ചെയ്യുന്നില്ല..
ആശാവർക്കർമാർ സംസ്ഥാന സർക്കാരിന്റെ വളണ്ടിയർമാരും അല്ല.. 7000 നൽകുന്നത് സംസ്ഥാന സർക്കാരിന്റെ ഔദാര്യമാണ്.ദിവസകൂലിക്ക് ആളിനെ ഇറക്കി ഇടതു വിരുദ്ധരെല്ലാം കൂടി ചെയ്യുന്ന സമരം.പേര് കൊള്ളാം ആശ സമരം.യഥാർത്ഥ ആശമാരുടെ സമരമല്ലിത്.കൂലിക്കാർ പറയുന്നത് "41 വർഷത്തെ സേവനം.ക്ഷേമനിധിയിൽ നിന്ന് പോലും അവർ വാരിയെടുത്തു." ഇങ്ങനെയൊക്കെ പറയിക്കുന്നു.ദിവസകൂലിക്ക് എവിടെനിന്നൊക്കെയോ സമരത്തിന് കൊണ്ടിരിത്തിയിരിക്കുന്ന അമ്മച്ചിമാരെ കൊണ്ട്.അൻവർ എം എൽ എ ദിവസകൂലിക്ക് ആളിനെ ഇറക്കുന്നതുപോലെ.എല്ലാം ഈവൻമാനേജ്മെന്റ്..പണം മുടക്കുന്നത് കോൺഗ്രസ്.സെക്രട്ടറിയേറ്റ് സമീപത്ത് നടക്കുന്ന സമരം ഒരു കൊട്ടേഷൻ സമരമാണ് എന്ന് ഇവിടുത്തെ ചാനലുകൾ ഒറ്റ ദിവസം വ്യക്തമാക്കിയാൽ പിറ്റേന്ന് പൊടിയും തട്ടി ഇവർ എഴുന്നേറ്റു പോകും..സമരത്തിന് എതിരല്ല കേരളത്തിലെ ജനങ്ങൾ എന്നാൽ അവിഹിത സമരങ്ങൾ അലസി പോകും. വാളയാർ, വയൽക്കിളി അഥവാ കീഴാറ്റൂർ - ബംഗാൾ ആക്കൽ സമരം, ഗെയിൽ, പെമ്പിളൈ ഒരുമൈ, ഇപ്പോൾ ആശാ എന്ന വ്യാജ ആശാ സമരം.എട്ടര ലക്ഷം കോടി കോർപറേറ്റുകളുടെ കടം എഴുതി തള്ളിയിട്ടു പതിനാറ് ലക്ഷം കോടി വായ്പ എടുക്കുന്ന കേന്ദ്ര ധന മന്ത്രിക്കു മാത്രമേ ഈ സമരത്തിന് ഉത്തരം കണ്ടെത്താൻ കഴിയൂ ...
(ജോസ് കാടാപുറം)