യുഎസിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കു പ്രയോജനപ്പെട്ടിരുന്ന സ്കോളര്ഷിപ്പുകൾക്കു ഇനി പണം നൽകേണ്ടതില്ല എന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ആയിരക്കണക്കിനു വിദ്യാർഥികൾക്കു തിരിച്ചടിയായി. കഴിവുണ്ടെങ്കിലും പണത്തിനു പരിമിതി ഉള്ളതു കൊണ്ട് ഇത്തരം സ്കോളർഷിപ്പുകൾ പ്രയോജനപ്പെടുത്തി മാത്രം ഉയരാൻ പഠിച്ചുയരാൻ കഴിയുന്ന കുട്ടികൾക്കാണ് വലിയ നഷ്ടം. പലരും നടുക്കടലിലായ സ്ഥിതിയിലാണ്.
ഫുൾബ്രൈറ്റ് ഉൾപ്പെടെയുള്ള സ്കോളർഷിപ്പുകൾ വെള്ളത്തിലായ സ്ഥിതിയിൽ യുഎസ് എന്ന സ്വപ്നം ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് പലരും.
സ്കോളർഷിപ് വെറും ധനസഹായമല്ലെന്നു വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അത് അവരുടെ അർപ്പണത്തിനുള്ള അംഗീകാരം കൂടിയാണ്. പക്ഷെ ധനസഹായം മരവിപ്പിച്ചതോടെ അവർക്കുണ്ടായിരുന്ന ഉറപ്പു ഇല്ലാതായി.
ഇപ്പോൾ പഠിക്കുന്നവർക്കു നടുക്കടലിൽ ആയ അവസ്ഥയാണ്. സ്റ്റം റിസർച്ച്. എ ഐ എന്നിങ്ങനെയുള്ള രംഗങ്ങളിൽ മികച്ച പഠനത്തിനു യുഎസ് ലാബുകൾ തന്നെ വേണം. ഭാവിയിൽ യുഎസിൽ പഠിക്കാം എന്ന് ആഗ്രഹിച്ചവർക്കും ആശ നഷ്ടപ്പെട്ടു.
നെഹ്‌റു-ഫുൾബ്രൈറ്റ് മാസ്‌റ്റേഴ്‌സ് സ്കോളര്ഷിപ് പൂർണമായും നിന്നു. സാമ്പത്തിക പിന്നോക്കാവസ്ഥ ഉള്ളവർക്കു ബെഞ്ചമിൻ ഗിൽമാൻ പ്രോഗ്രാം സഹായമായിരുന്നു. അതും ട്രംപ് നിർത്തി.
പെട്ടെന്ന് സ്റ്റൈപ്പന്റ് കിട്ടാതെ വന്ന വിദ്യാർഥികൾ അനിശ്ചിതാവസ്ഥ നേരിടുകയാണ്. പലരും വായ്പകൾ തേടുന്നു. ആ വഴിക്കുള്ള അന്വേഷണങ്ങൾ 15% വർധിച്ചെന്നാണ് റിപ്പോർട്ട്.
വായ്‌പ വലിയൊരു കെണിയാണ് എന്ന യാഥാർഥ്യം മറക്കാൻ ആവില്ല. സ്വകാര്യ സ്കോളര്ഷിപ്പുകൾ ലഭ്യമാണെങ്കിലും അവയ്ക്കു ഏറെ പരിമിതികളുണ്ട്.
Scholarship freeze hurts Indian students in US