Image

'അവരുടെ ഉദ്ദേശ്യം അറിഞ്ഞിരുന്നില്ല ; താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ട്' ; പൃഥ്വിരാജിനോട്‌ നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ

Published on 24 March, 2025
'അവരുടെ ഉദ്ദേശ്യം അറിഞ്ഞിരുന്നില്ല ; താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ട്' ; പൃഥ്വിരാജിനോട്‌ നിരുപാധികം മാപ്പ് പറഞ്ഞ് മൈത്രേയൻ

കൊച്ചി: പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനില്‍ വിശ്വാസമില്ലെന്നും അതുകൊണ്ട് 'എമ്പുരാന്‍' സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയന്റെ വാക്കുകള്‍.

മൈത്രേയന്റെ കുറിപ്പ്:

ബഹുമാനപൂര്‍വ്വം പൃഥ്വിരാജിന്,

മൂന്നു പേര്‍ എന്നെ അഭിമുഖ സംഭാഷണം ചെയ്യാന്‍ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങള്‍ സംസാരിച്ചിരുന്നതില്‍ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചര്‍ച്ച ചെയ്തു എന്ന കാര്യവും സത്യമാണ്. താങ്കള്‍ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററില്‍ ഉള്ളവരി ഞാന്‍ പറഞ്ഞതും സത്യമാണ്. പക്ഷേ, ഇത്തരം ഒരു പോസ്റ്റര്‍ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവര്‍ ആ ചോദ്യങ്ങള്‍ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി ഞാന്‍ മാറിയതില്‍ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാന്‍ കാണുന്നതായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക