പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ'കൃതിയും കര്‍ത്താവും' എന്ന പ്രതിമാസ പരമ്പരയിലേക്ക്, ഗ്രന്ഥകര്‍ത്താവിന്റെ കൃതി പരിചയപ്പെടുത്തുവാന്‍ അതിഥിയായി കോരസണ്‍ വര്‍ഗ്ഗീസിനെ ക്ഷണിച്ചു. അങ്ങനെയാണ്2022ഫൊക്കാന സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയ 'പ്രവാസിയുടെ നേരും നോവും'എന്ന അദ്ദേഹത്തിന്റെ രണ്ടാം ലേഖനസമാഹാരം വീണ്ടും എന്നിലേക്കെത്തുന്നത്.2024ല്‍ ഈ കൃതി ന്യൂയോര്‍ക്കിലെ ലാനാ കണ്‍വെന്‍ഷനിലെ പുസ്തകപ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കോരസണ്‍ന്റെ ആദ്യ ലേഖനസമാഹാരം'വാല്‍ക്കണ്ണാടി'യാണ്.
'നേരും നോവി' ലെഓരോ ലേഖനവും പുനര്‍വായന അര്‍ഹിക്കുന്നതും പല ഭാഗങ്ങളും ഹൃദിസ്ഥമാക്കാനും തോന്നും. ഒരു നിരീക്ഷകന്റെ പാടവത്തോടും സൂക്ഷ്മതയോടും ഔത്സുക്യത്തോടും കൂടിയാണ് ഈ സമാഹാരം രചിച്ചിട്ടുളളതെന്ന് വായനക്കാര്‍ നിസ്സംശയം പറയും. ഇതിനു അവതാരിക എഴുതിയത് പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ സക്കറിയയും ഡോ. കെ.എസ്. രവികുമാറും ആണ് എന്നത് ഈ പുസ്തകത്തെ കൂടുതല്‍ ഉത്കൃഷ്ടമാക്കുന്നു.
'അമീറയുടെ പോരാട്ടങ്ങള്‍' എന്ന ആദ്യ ലേഖനത്തില്‍, ലേഖകന്‍ ദുബായില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് വരുന്ന എമിറേറ്റ്‌സ് വിമാനം, മിലാനില്‍ വച്ച് തുടര്‍യാത്ര ക്യാന്‍സല്‍ ചെയ്യുന്നു. അടുത്ത ഫ്‌ളൈറ്റ് പിറ്റേ ദിവസം വൈകിട്ടായതുകൊണ്ട്, യാത്രക്കാര്‍ക്ക് താമസസൗകര്യം ചെയ്തുകൊടുക്കുന്നു.
പിറ്റേന്ന് ലേഖകന്‍ പ്രാതല്‍ കഴിക്കവെ, അതേ ഫ്‌ളൈറ്റിലെ യാത്രക്കാരി, ബ്രൂക്‌ലിന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഡോ. അമീറയെ പരിചയപ്പെടുന്നു. അല്പം ഇറ്റാലിയന്‍ ഭാഷ വശമാക്കിയ അമീറയുമൊത്ത്, ലേഖകന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ട്രെയിനില്‍ നഗരത്തിലേക്കും ഗ്രാമങ്ങളിലേക്കും, തുടര്‍ന്നു കാല്‍നടയായി വിശാലമായ മുന്തിരിത്തോപ്പിലും ചെന്നെത്തുന്നു. അവിടെ നിന്ന് നോക്കുമ്പോള്‍ ഇറ്റാലിയന്‍ ആല്‍പ്‌സ് മലനിരകള്‍ക്കപ്പുറം നീണ്ടുകിടക്കുന്ന സ്വിറ്റ്‌സര്‍ലാന്റ്, ഫ്രഞ്ച് അതിര്‍ത്തികളുടെ കാഴ്ച രമണീയമായിരുന്നു.
1200 കിലോമീറ്റര്‍ ദൂരത്തില്‍ യൂറോപ്പിലെ പല രാജ്യങ്ങളിലൂടെ കടന്നുപോകുന്ന നയനസുഖം ചൊരിയുന്ന, അതിമനോഹരമായ ആല്‍പൈന്‍ കൊടുമുടികളും ചുറ്റുപാടും കണ്ടുനടക്കുമ്പോള്‍, അമീറ അവളുടെ ജീവിത പോരാട്ടങ്ങളും നഷ്ടസ്വപ്നങ്ങളും നിറകണ്ണുകളോടെ ഇടയ്ക്കിടെ സ്വരമിടറി പറയുന്നു:
അമീറയും കുടുംബവും തലമുറകളായി വെസ്റ്റ്ബാങ്കില്‍ വസിക്കുന്നവരായിരുന്നു. സ്വന്തം വീട് യഹൂദര്‍ കയ്യേറിയതിനെത്തുടര്‍ന്നു, കുടുംബത്തിനു നാടുവിടേണ്ടതായി വന്നു. ബാപ്പ ഈജിപ്തിലേക്ക് പോയി. ഉമ്മയും അമീറയും ജോര്‍ഡാനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുറച്ചുനാള്‍ കഴിഞ്ഞശേഷം, ആന്റിയുടെ സഹായത്തോടെ അമേരിക്കയിലെത്തി. ഉമ്മ ഇപ്പോള്‍ ദുബായില്‍ സ്ഥിരമായി താമസിക്കുന്നു. സഹോദരങ്ങള്‍ പല രാജ്യങ്ങളിലുമായി കഴിയുന്നു. കുടുംബം ചിന്നിച്ചിതറി!
അമീറയുടെ മുന്‍ബോയ്ഫ്രണ്ട് ഇറ്റാലിയനായിരുന്നു. മൂന്നുവര്‍ഷം അവരൊന്നിച്ചു മെഡിക്കല്‍ സ്‌കൂളില്‍ പഠിച്ചിരുന്നു. അവള്‍ മുസ്ലിമായതിനാല്‍ അയാള്‍ വേറെ വിവാഹം കഴിച്ചു.
അമീറ ഇപ്പോള്‍ ക്യാന്‍സര്‍ ബാധിതയാണ്. കീമോ തെറാപ്പിയും സര്‍ജറിയും ചെയ്തു കൊണ്ടിരിക്കുന്നു.
'വീഞ്ഞിന്റെ സുവിശേഷം: ലഖൈമ്മ്' എന്ന ലേഖനത്തില്‍ ലേഖകന്റെ ജൂത അയല്ക്കാരന്‍ സ്‌കോട്ട്'താങ്ക്‌സ്ഗിവിങ്ങ്' ഡിന്നറിനു അദ്ദേഹത്തെ ക്ഷണിച്ചു. ജൂതരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഒന്നിക്കുന്ന സദ്യക്ക് പങ്കെടുക്കാന്‍ അല്പം ജാള്യത ഉണ്ടെങ്കിലും, ഇരുവരുടെയും മക്കള്‍ തമ്മിലുളള സൗഹൃദം ആ അകലം കുറക്കാന്‍ സഹായിച്ചു.
ഡിന്നറിനു സ്‌കോട്ട് കുടുംബാംഗങ്ങളും ബന്ധുക്കളും എല്ലാം മേശയ്ക്കു ചുറ്റുമിരുന്നു. സ്‌കോട്ടിന്റെ ഭാര്യ ഓഡ്രി ഒരോരുത്തര്‍ക്കുളള വൈന്‍, ഗ്ലാസ്സുകളില്‍ പകര്‍ന്നു. പരമ്പരാഗതമായ ചടങ്ങിനു ശേഷം ല ഖൈമ്മ്(To live)എന്ന് പറഞ്ഞുകൊണ്ട് എല്ലാവരും ടോസ്റ്റ് ചെയ്തു. ഭ
ക്ഷണശേഷം സ്‌കോട്ട്, ലഖൈമ്മ് എന്ന ഹീബ്രു പദത്തിന്റെ അര്‍ത്ഥം ജീവിക്കാന്‍ വേണ്ടി എന്നും'eanYm' എന്നതിന് മരിക്കണം എന്നും അതിന്റെ ചരിത്രവും വിശദീകരിച്ചു.
'അവകാശമില്ല നമുക്ക് നിശ്ശബ്ദരായിരിക്കാന്‍' എന്ന ലേഖനം: ഏകദേശം എഴുപത് വര്‍ഷം മുമ്പ് അമേരിക്ക വിയറ്റ്‌നാമില്‍ നടത്തിയ യുദ്ധത്തെപ്പറ്റി, നോബല്‍ (1964) സമ്മാന ജേതാവും സിവില്‍ റൈറ്റ്‌സ് ലീഡറുമായ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് വിലപിക്കുന്നതിനെപ്പറ്റിയാണ്.
അമേരിക്ക അതിക്രൂരമാം വിധം നപാം ബോമ്പിട്ട് കൊന്നുകൂട്ടിയ കുട്ടികളുടെ വികൃതമായ, കത്തിക്കരിഞ്ഞ ജഡങ്ങള്‍ കണ്ടു ഭഗ്നഹൃദയനായി കിംഗ് ആവലാതിപ്പെട്ടു:'എന്റെ രാജ്യം തെറ്റിലേക്കാണ് സഞ്ചരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദതയുടെ മൂടുപടം വലിച്ചെറിയാന്‍ മനഃസാക്ഷി എന്നെ നിര്‍ബന്ധിക്കുന്നു. വിയറ്റ്‌നാം യുദ്ധം ഒരു കൈപ്പിഴയല്ല. മറിച്ച്, അമേരിക്കയുടെ രാസായുധങ്ങള്‍ പരീക്ഷിക്കാനുളള ഇടങ്ങളായി വിയറ്റ്‌നാമിനെ കാണരുത്!'
ഒരു കൊല്ലത്തിനു ശേഷം ആ വിമര്‍ശനാത്മക വാക്കുകള്‍ക്ക് അദ്ദേഹത്തിന്റെ ജീവന്‍ തന്നെ ത്യജിക്കേണ്ടി വന്നു.
കാലങ്ങള്‍ക്കു ശേഷം കിംഗിന്റെ പ്രഭാഷണപ്രസക്തി ഏറിക്കൊണ്ടിരിക്കയാണ്. അദ്ദേഹത്തിനെ ഇത്തരം വിമര്‍ശന പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കുമ്പോഴേ ആ വാക്കുകളുടെ പൊരുള്‍ ഉള്‍ക്കൊളളാനാകൂ.
'ദൈവത്തിന്റെ നര്‍മ്മ'ത്തില്‍Fathers Dayയില്‍ ലേഖകന്റെ സഹപ്രവര്‍ത്തക, എറിക്ക അവളുടെ പ്രിയപ്പെട്ട പിതാവിനെ സ്മരിക്കുന്നു. ഏഴു വര്‍ഷം മുമ്പ് മരിച്ച അച്ഛനെ അവള്‍ ഹൃദയഭേദകമായി മിസ്സ് ചെയ്യുന്നു. എറിക്ക സൗത്ത് അമേരിക്കയിലെ കൊളംബിയയിലാണ് ജനിച്ചത്. എഴു മക്കളില്‍ മൂത്തവള്‍. അവള്‍ക്ക്15 വയസ്സുളളപ്പോഴാണ് അച്ഛന്റെ അകാല വിയോഗം. ഷെഫ് ആയ അച്ഛന്റെ മുഖ്യ
വിനോദം ഫിഷിംഗ് ആണ്. ഒരൊഴിവ് ദിവസം അച്ഛന്‍ ബോട്ടുമായി നാലു മൈല്‍ അകലെയുളള തടാകത്തിലേക്ക് മീന്‍ പിടിക്കാന്‍ കൂട്ടുകാരുമൊത്ത് പതിവുപോലെ പോകുന്നു.
മീന്‍ പിടിത്തത്തിനു വിശാലമായ തടാകത്തിന്റെ സ്വച്ഛമായ അന്തരീക്ഷത്തില്‍, മേഘക്കെട്ടുകള്‍ തുടിച്ചു നില്ക്കുന്ന നീലാകാശം അദ്ദേഹത്തെ ലഹരിപിടിപ്പിച്ചിരുന്നു. പെട്ടെന്നു, എവിടെനിന്നോ നൈമിഷികമായി അടിച്ചു വന്ന മലവെളളപ്പാച്ചിലില്‍ അച്ഛന്റെ വളളം മറിഞ്ഞു. സുഹൃത്ത് നോക്കുമ്പോള്‍ അച്ഛന്‍ കൈ പൊക്കിക്കൊണ്ട് നീന്തിക്കയറാനുളള തത്രപ്പാടിലായിരുന്നു. വെളളപ്പാച്ചിലില്‍ അച്ഛനെ കാണാതായി; ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടില്ല! അച്ഛന്റെ ഓര്‍മ്മ നിലനിര്‍ത്താനായി അവിടത്തെ മലമുകളില്‍ ഒരു കല്ല് അദ്ദേഹത്തിനു വേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ക്ക് എല്ലാം അമ്മയായിരുന്നു. അമ്മ ഞങ്ങളെ പഠിപ്പിച്ചു; ഒരാളൊഴികെ എല്ലാവരേയും വിദേശത്തേക്കയച്ചു. അച്ഛന്റെ നല്ല ഓര്‍മ്മകളെ വിട്ട് അമ്മ എങ്ങും പോകാന്‍ തയ്യാറായില്ല.
ഓരോ Fathers Dayയ്ക്കും ഫാദേര്‍ഴ്‌സ് ഡേ വിഷ് ചെയ്തു അമ്മയ്ക്ക് കാര്‍ഡ് അയയ്ക്കും. അതുപറയുമ്പോള്‍ എറിക്കയുടെ കണ്ണുകള്‍ നനഞ്ഞിരുന്നു.
'റോഹിങ്ക്യ കുട്ടികള്‍ക്കൊപ്പം ഒരു മലയാളിക്കുട്ടിയും' എന്ന ലേഖനത്തില്‍ യാത്രയില്‍ അച്ചനെ പരിചയപ്പെടുന്നു. സംസാരത്തിനിടെ, അച്ചന്റെ ഇളയമകള്‍ ആനിമോള്‍ കോളെജ് പഠനം നിര്‍ത്തിയിട്ട്, ഒട്ടും സുരക്ഷിതമല്ലാത്ത ചുറ്റുപാടില്‍ റോഹിങ്ക്യ അഭയാര്‍ത്ഥി കുട്ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കയാണെന്ന് പറയുന്നു. ഏറെക്കാലമായി ആര്‍ക്കും വേണ്ടാതെ, സ്വന്തമായി രാജ്യമില്ലാതെ, കടലിലും കരയിലുമായി അലയുന്ന റോഹിങ്ക്യകളെപ്പറ്റി കൂടുതല്‍ അറിയാനുളള ആഗ്രഹം കൊണ്ട്, അവരെ സംരക്ഷിക്കുന്ന ആനിമോളെ കാണാനുളള താല്പര്യം അച്ചനെ കേള്‍പ്പിച്ചു…
റോഹിങ്ക്യEducation Centerല്‍ നിന്ന് ആനിമോള്‍ വിളിച്ചു സന്ദര്‍ശനം ശരിപ്പെടുത്തി. വടക്കേ ഡല്‍ഹിയിലുളള ഖാഞ്ചുറി ഖാസിയയിലേക്കാണ് പോവേണ്ടതെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് ഒരു ഭയം:'അത്ര സേഫ് അല്ല അവിടേക്കുളള യാത്ര.'
യാത്രയില്‍,'എത്ര കുട്ടികളുണ്ട്, എന്താണ് അവര്‍ക്ക് കൊണ്ടുവരേണ്ടത്?'
'ചോക്ലേറ്റുകള്‍ മതി, അങ്കിള്‍. മറ്റെല്ലാം സന്നദ്ധസംഘടനകള്‍ കൊണ്ടുവരുന്നുണ്ട്.'
ആനിയുടെ താവളത്തില്‍ എത്തി. അവള്‍ ഒരു റോഹിങ്ക്യ കുട്ടിയെ ചേര്‍ത്തു പിടിച്ചു വരുന്നു. അവിടെ എല്ലാവരും അവളുടെ വാക്കുകളെ വിലമതിക്കുന്നു. ഒരു ക്ലാസ്സ് മുറിയില്‍, വിവിധ പ്രായത്തിലുളള മുപ്പതിലേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അവിടെ തിരക്കുളളതായി കാണപ്പെട്ടു. കുട്ടികള്‍ നല്ല രീതിയില്‍ അഭിവാദ്യം ചെയ്യുന്നു. അവര്‍ ബംഗാളിയിലും ഹിന്ദിയിലും ഇംഗ്ലീഷിലും അവരുടെ കദനകഥകള്‍ വിവരിക്കുന്നു. ഒരു രാജ്യവും സ്വീകരിക്കാതെയെന്ന പോല്‍ പിശാചിനും കടലിനും ഇടയില്‍ ജീവിക്കേണ്ടി വരുന്ന കുരുന്നുമക്കള്‍… എന്തൊരു ഗതികെട്ട ജീവിതത്തിലേക്കാണ് അവര്‍ പിറന്നു വീണത്! വിദ്യാഭ്യസം അവര്‍ക്ക് അന്യവും അതേസമയം ആഡംബരവുമായിരുന്നു.
ബ്രിട്ടീഷ്ഇന്ത്യയുടെ ഭാഗമായപ്പോഴാണ് മുസ്ലീങ്ങളായ ബംഗാളികള്‍ മ്യാന്മാറില്‍ എത്തുന്നത്. പഴയ ബര്‍മ്മയ്ക്ക്1948ല്‍ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും,1982ലെ മ്യാന്മാറിലെ പുതിയ പൗരത്വ
നിയമപ്രകാരം റോഹിങ്ക്യകള്‍ക്കു പൗരത്വവും സ്വാതന്ത്ര്യവും എല്ലാം നഷ്ടപ്പെട്ടു. യാതൊരു ദാക്ഷിണ്യവുമില്ലാതെ അവര്‍ ജന്മനാട്ടില്‍ നിന്ന് അതിക്രൂരമായി ആട്ടിയോടിക്കപ്പെട്ടു. തായ്‌ലാന്റ്, ഇന്തോനേഷ്യ, മലേഷ്യ, തുടങ്ങിയ രാജ്യങ്ങള്‍ ബോട്ടില്‍ വരുന്നറോഹിങ്ക്യകള്‍ക്കു വേണ്ടി താത്ക്കാലിക ക്യാമ്പുകള്‍ തുറന്നു കൊടുത്തു. നിരവധിഅഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്ക് പോയി.
ഇന്ത്യയിലും ഏതാണ്ട്40,000 റോഹിങ്ക്യ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ദേശസുരക്ഷയുടെ ആശങ്കയില്‍ ഇന്ത്യയും ഇവരെ സ്വീകരിക്കില്ല എന്ന നിലപാടിലാണ്. പിടിക്കപ്പെട്ടാല്‍ അവരെ എങ്ങോട്ട് അയയ്ക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ തടങ്കല്‍ ക്യമ്പുകളിലേക്ക് കൊണ്ടുപോകും.
1981മുതല്‍ ഐക്യരാഷ്ട സഭയുടെ റഫ്യൂജീസ് ഹൈക്കമ്മീഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അതിന്റെ ഭാഗമായി ഡല്‍ഹിയില്‍ റോഹിങ്ക്യഔാമി ൃശഴവെേ ശിശശേമശേ്‌ലനിലവിലുണ്ട്.
ഒരു കൂട്ടം ആളുകളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് സ്വന്തം നാട് വിടേണ്ടി വന്നത്! മതവിശ്വാസങ്ങള്‍ ഇത്രയധികം മന്യഷ്യനെ സ്വാധീനിക്കുന്നത് കൊണ്ടാണോ സംസ്‌കാരങ്ങള്‍ മണ്ണടിഞ്ഞ് വീഴുന്നത്? ആനിയുടെ കൂട്ടുകാരുടെ സഹായത്താല്‍ കുറെയേറെ സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. വിദ്യാഭ്യാസം നല്‍കുക, സാംസ്‌കാരിക പാഠങ്ങള്‍ നല്കി കുട്ടികളെ ലോകത്തിന്റെ നെറുകയിലേക്ക് ഭയം കൂടാതെ കൈപിടിച്ചു കയറ്റുക എന്നതാണ് ആന്‍ റേച്ചല്‍ എന്ന ആനിയുടെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.
തിരിച്ചുവരുമ്പോള്‍, മനസ്സില്‍ നിറഞ്ഞുനിന്നത് ആനിമോളായിരുന്നു. ലോകം മുഴുവന്‍ സുഖം പകരാനായി പ്രവര്‍ത്തിക്കുന്ന ആനിമോള്‍ക്ക് എങ്ങനെ കിട്ടി ഈ ചെറുപ്രായത്തില്‍ ഇത്ര തിരിച്ചറിവും ത്യാഗമനോഭാവവും ധൈര്യവും എന്നത് അത്ഭുതപ്പെടുത്തി കൊണ്ടേയിരുന്നു.
'വെളുത്ത അമേരിക്ക ദി ലാസ്റ്റ് റിസോര്‍ട്ട്,' മറ്റൊരു ശ്രദ്ധേയമായ അദ്ധ്യായമാണ്.
2024ലെ ഇലക്ഷനു ഒരു വര്‍ഷം മുമ്പ് എഴുതിയ ഈ ലേഖനം, മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനു അയച്ചു കൊടുത്തിരുന്നുവെങ്കില്‍, ഒരുപക്ഷേ ഇന്ന് ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി വരില്ലായിരുന്നു, അല്ലെങ്കില്‍ അമേരിക്കയുടെ ഭാവി തന്നെ മാറ്റാന്‍ സഹായിച്ചേനേ...! അത്തരത്തിലുളള ഒരു ദീര്‍ഘദര്‍ശനമാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
ലേഖകന്റെ കാഴ്ചപ്പാട് സ്ഥിരീകരിക്കുന്നു: ബോസ്റ്റണിലെ മസ്സാച്ചുസെറ്റ്‌സ് സ്‌റ്റേറ്റ് ഹൗസിന്റെ മുന്നില്‍ ഒരു വലിയ ജനക്കൂട്ടത്തെ കാണുന്നു. അവിടെ ഒരു നേതാവ് മൈക്കിലൂടെ ഉച്ചത്തില്‍ പ്രസംഗിക്കുന്നു. ജനം കയ്യടിച്ചും കൊടിവീശിയും കൂകി വിളിച്ചും പ്രാസംഗികനെ പ്രോത്സാഹിപ്പിക്കുന്നു. ഒരുവിധം എല്ലാവരും വെളളക്കാരാണെങ്കിലും, പലരും വിറളിപിടിച്ചവരെപ്പോലെ കാണപ്പെടുന്നു.
മോട്ടോര്‍ ബൈക്കില്‍ എത്തിയ ഒരു പട ചുറ്റുപാടും തമ്പടിച്ചിരിക്കുന്നു. അവരുടെ തലയില്‍ അമേരിക്കന്‍ പതാക കെട്ടിയിരിക്കുന്നു. അവരില്‍ പലരും ദേഹം മുഴുവന്‍ പച്ചകുത്തി, ജീന്‍സും ലെതര്‍ ജാക്കറ്റും കൊമ്പന്‍ മീശയും നീണ്ട താടിയുമുളളവരായിരുന്നു. അവര്‍ക്ക് ചുറ്റും പോലീസും സന്നാഹവും നിലയുറപ്പിച്ചിരിക്കുന്നു.
എല്ലാവരുടെ കയ്യിലും തോക്കുണ്ട്. തോക്കിന്റെ ദുരനുഭവങ്ങള്‍ സങ്കടകരമാണ്. അമേരിക്കയില്‍ ഓരോ ദിനവും ഏകദേശം നൂറു പേരെങ്കിലും തോക്കിന്നിരയാവുന്നുണ്ട്. ലോകത്തിലെ തോക്കുകളില്‍43% വും അമേരിക്കക്കാരുടെ കയ്യിലാണ്.
ചിലര്‍ പ്ലക്കാര്‍ഡുകളും മറ്റുചിലര്‍'ട്രംപ്, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍' എന്ന വലിയ ബാനറും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ആ യോഗം തീവ്ര വലതുപക്ഷ റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെ പ്രതിഷേധ യോഗമാണെന്ന് മനസ്സിലാവുന്നു.
ട്രംപിന്റെ വര്‍ഗ്ഗീയ പരാമര്‍ശമുളള പ്രസംഗങ്ങള്‍ പ്രതിഷേധക്കാരെ ആവേശഭരിതരാക്കുന്നു. കുരിശും കൂര്‍ത്ത വെളളത്തൊപ്പിയും അവരെ ഭ്രമിപ്പിക്കുന്നു. ഇവര്‍ രക്ഷകനായി കാണുന്നത് ഡൊണാള്‍ഡ് ട്രംപിനെയാണ്. വെളളക്കാര്‍ ലോകം കീഴടക്കി ഭരിക്കുക എന്നതാണ് ഇവരുടെ അടിസ്ഥാന ലക്ഷ്യം. ഇമ്മിഗ്രന്റ്‌സും മറ്റു വര്‍ഗ്ഗക്കാരും ഇവരുടെ ശത്രുക്കളാണ്.
പ്രസിഡണ്ട് ജോ ബൈഡന്‍ തുടക്കം മുതല്‍ ഒടുക്കത്തിനു മുമ്പുവരെ കമലാ ഹാരിസിനെ അമേരിക്കന്‍ ജനതയ്ക്കും ലോകത്തിനും മുമ്പില്‍ പരിചയപ്പെടുത്തിയിട്ടിയില്ലായിരുന്നു. ഇതിനു ഒരപവാദമായിട്ടാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത്, മകള്‍ ഇന്ദിരയെ ഇന്ത്യയ്ക്കും ലോകത്തിനും പരിചയപ്പെടുത്തിയത്.
ഡെമോക്രാറ്റിന് മറ്റ് യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്ന സാഹചര്യത്തില്‍, കമലയെ അവസാന നിമിഷത്തില്‍ നോമിനി ആക്കിയതായിരുന്നു. കമല ആ സ്ഥാനത്തിനു തികച്ചും അര്‍ഹയാണെങ്കില്‍ കൂടി.
അമേരിക്കന്‍ ഇലക്ഷന്‍ സമ്പ്രദായമനുസരിച്ച്, പ്രൈമറിയും കോക്കസുംഉലയമലേഉം നടത്തിഇമിറശറമലേനെ തെരഞ്ഞെടുക്കണമായിരുന്നു. ഓര്‍മ്മശക്തി ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ജീവിതസായാഹ്നത്തിലേക്ക് എത്തിനോക്കുന്ന, ബൈഡന്‍ വീണ്ടും അധികാരത്തില്‍ പിടിച്ചുതൂങ്ങാന്‍ നിഷ്ഫലമായി ശ്രമിക്കേണ്ടിയിരുന്നില്ല.
എതിരാളിയായ ട്രംപിനെ അധികാരത്തിലേറ്റാന്‍ ബൈഡന്റെ പല അയഞ്ഞ നയങ്ങളും സഹായിച്ചു: അവയിലൊന്ന്, ലോകത്തെമ്പാടും നിന്നുമുളള കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് തളളിക്കയറ്റാന്‍ ബൈഡന്‍ പ്രോത്സാഹിപ്പിച്ചു. ട്രംപ് അവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെ, അനധികൃതമായി കുടിയേറ്റക്കാരെ രാജ്യത്ത് പ്രവേശിപ്പിച്ച്, രാജ്യത്തിന്റെ ഖജനാവ് ശോഷിപ്പിക്കയാണെന്ന് കുറ്റപ്പെടുത്തി!
മറ്റൊന്ന്. സ്ത്രീകളുടെ ജീവരക്ഷയ്ക്കും അവകാശത്തിനും അനുകൂലമായ കമലയുടെ ഗര്‍ഭഛിദ്ര നിലപാടിനെ ട്രംപ് എതിര്‍ത്തു. കമല നോണ്‍വൈറ്റ് വനിതയാണെന്നും, അവരുടെ രക്ഷിതാ്ക്കള്‍ അമേരിക്കന്‍ വംശജരല്ലെന്നും ട്രംപ് ആരോപിച്ചു! ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ കമല ശക്തമായി അനുകൂലിക്കുന്നില്ലെന്നും വിമര്‍ശിച്ചു.
ഇത്തരം മുന്നറിയിപ്പുകള്‍ ബൈഡന്‍ ഭരണകൂടം കണക്കിലെടുത്തിരുന്നുവെങ്കില്‍,2024ലെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി വൈസ് പ്രസിഡണ്ട് കമലാ ഹാരിസിനെ നിര്‍ത്തില്ലായിരുന്നു.