ജീവനക്കാരെ ഞെട്ടിച്ചു കൊണ്ട് ഏറെ രസകരവും വ്യത്യസ്തവുമായ ഒരു സര്‍പ്രൈസുമായാണ് തിരുവനന്തപുരത്തുള്ള ഫേവറിറ്റ് ഹോംസ് എന്ന ബില്‍ഡേഴ്‌സ് എത്തിയിരിക്കുന്നത്. 'എമ്പുരാന്‍' റിലീസ് ദിവസം തിരുവനന്തപുരം പി.വി.ആര്‍ ലുലുവില്‍ തങ്ങളുടെ ടീം അംഗങ്ങള്‍ക്ക് മാത്രമായി'എമ്പുരാന്‍'മുവീ സ്‌പെഷല്‍ ഷോ സംഘടിപ്പിക്കുകയാണ് ഫേവറൈറ്റ് ഹോംസ്. നിരവധി സിനിമാ പ്രേമികള്‍ ജോലി ചെയ്യുന്ന ഫേവറൈറ്റ് ഹോംസ് തങ്ങളുടെ പ്രിയ താരത്തിന്റെ സിനിമയായ 'എമ്പുരാന്‍'റിലീസ് ചെയ്യുന്ന ദിവസം തന്നെ ജീവനക്കാര്‍ ഒരുമിച്ച്‌സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ്. വൈകുന്നേരം 6.30 നുള്ള ഷോയാണ് ജീവനക്കാര്‍ക്കു വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ അഭിമാനമായ ടൊവീനോ തോമസാണ് ഫേവറൈറ്റ് ഹോംസിന്റെ ബ്രാന്ഡ് അംബാസഡര്‍.
മലയാള സിനിമ ഇതു വരെ കണ്ടതില്‍ വച്ച് ഏറ്റവും വമ്പന്‍ റിലീസിനു തയ്യാറെടുക്കുന്ന 'എമ്പുരാനു' വേണ്ടി സിനിമാ ലോകം കാത്തിരിക്കുകയാണ്. ബുക്കിങ്ങ് ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ സിനിമയിലെ മറ്റു ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം ബുക്കിങ്ങ് റെക്കോഡുകള്‍ എമ്പുരാന്റെ മുന്നില്‍ തകര്‍ന്നു വീണു കഴിഞ്ഞു. മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ ഐ-മാക്‌സ് സിനിമയായ 'എമ്പുരാന്‍'ഒരു ഹോളിവുഡ് സിനിമയുടെ സാങ്കേതിക തികവോടെയാണ് തിയേറ്ററുകളിലെത്തുന്നത്. കേരളത്തിലെ സിനിമാ പ്രേമികള്‍ ഈ മെഗാ റിലസിന് സാക്ഷ്യം വഹിക്കാന്‍ കൂട്ടമായാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.