യുഎസ് തിരഞ്ഞെടുപ്പ് സംവിധാനം ഉടച്ചു വാർക്കാൻ ഇന്ത്യ മാതൃകയാക്കണമെന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശിച്ചു. പരിഷ്കരണത്തിനുള്ള എക്സിക്യൂട്ടീവ് ഓർഡർ ഒപ്പുവച്ച ട്രംപ് നിഷ്കർഷിക്കുന്നത് വോട്ടർമാർ അമേരിക്കൻ പൗരത്വം തെളിയിക്കണം എന്നാണ്.
യുഎസ് പൗരത്വം ഇല്ലാത്തവർ സംഭാവന നല്കാൻ പാടില്ലെന്നു ട്രംപ് പറയുന്നു. വോട്ടിംഗ് ദിവസം കിട്ടുന്ന മെയിൽ-ഇൻ, ആബ്സെന്റി ബാലറ്റുകൾ മാത്രമേ എണ്ണാവൂ.
ഇന്ത്യയും ബ്രസീലും ചൂണ്ടിക്കാട്ടുന്ന ട്രംപ് പറയുന്നത് യുഎസ് തെരഞ്ഞടുപ്പിൽ അടിസ്ഥാനപരവും അവശ്യം വേണ്ടതുമായ കാര്യങ്ങൾ നടപ്പാക്കുന്നില്ല എന്നാണ്. ഇവ വികസിത-വികസ്വര രാജ്യങ്ങളിൽ നടപ്പാക്കുന്നുണ്ട്.
ഇന്ത്യയും ബ്രസീലും ബയോമെട്രിക് സംവിധാനം ഉപയോഗിക്കുന്നു. യുഎസിൽ സ്വയം തിരിച്ചറിയൽ ആണ് രീതി.
ഡെന്മാർക്കിലും സ്വീഡനിലും വൈകി എത്തുന്ന ബാലറ്റുകൾ സ്വീകരിക്കാറില്ല. അമേരിക്കയിൽ വൻ തോതിൽ തപാൽ വോട്ട് അനുവദിക്കുന്നു. വോട്ടെടുത്ത ശേഷം വരുന്ന ബാലറ്റുകളും സ്വീകരിക്കുന്നു.
2020 തിരഞ്ഞെടുപ്പിൽ തന്നിൽ നിന്നു വിജയം തട്ടിയെടുത്തുവെന്നു ആരോപിച്ചിട്ടുള്ള ട്രംപ് യുഎസ് തിരഞ്ഞെടുപ്പിന്റെ ഭദ്രത ഉറപ്പാക്കാനാണ് പരിഷ്കരണമെന്നു വാദിക്കുന്നു.
Trump pushes major election reforms