Image
Image

ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോ ദ‍്യശ‍്യങ്ങൾ പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരേ കേസ്

Published on 12 April, 2025
ഗുരുവായൂർ ക്ഷേത്രത്തിലെ വീഡിയോ ദ‍്യശ‍്യങ്ങൾ പ്രചരിപ്പിച്ചു; ജസ്ന സലീമിനെതിരേ കേസ്

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ വീഡിയോ ദൃശ‍്യങ്ങളെടുത്തു പ്രചപരിപ്പിച്ചെന്ന കേസിൽ ചിത്രകാരി ജസ്ന സലീമിനെതിരേ കേസെടുത്തു. കലാപശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ്  കേസെടുത്തിരിക്കുന്നത്.

കൃഷ്ണവിഗ്രഹത്തിൽ മാല ചാർത്തുന്നതിന്‍റെ വീഡിയോ ദൃശ‍്യങ്ങളെടുത്ത് പ്രചരിപ്പിചെന്നാണ് പൊലീസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

മുമ്പ് ക്ഷേത്രത്തിന് മുന്നിൽ വച്ച് ജസ്ന സലീം പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ചതും ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ഈ കാര‍്യം ചൂണ്ടിക്കാട്ടി ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ പരാതിയിൽ ഹൈക്കോടതി നടപടി സ്വീകരിച്ചിരുന്നു.

ഭക്തർക്കുള്ള സ്ഥലമാണ് ക്ഷേത്രങ്ങളെന്നും അവിടെവച്ച് വീഡിയോ ദൃശ‍്യങ്ങളെടുത്ത് സമൂഹമാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ജസ്ന കഴിഞ്ഞമാസം ക്ഷേത്രത്തിനു മുന്നിലെ കൃഷണവിഗ്രഹത്തിന് മാല ചാർത്തുന്നതിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പ്രചരിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക