സെന്റ് മേരീസ് ജാക്‌സണ്‍ ഹൈറ്റ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഹോശാന ശുശ്രൂഷകളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കമായി. മുന്‍ ലണ്ടന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മൈലപ്ര ആശ്രമത്തിലെ ധ്യാന ഗുരുവുമായ ഫാ. ജോണ്‍ ശമുവേല്‍ ഹോശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പുള്ള ഒരുക്ക ധ്യാനത്തിന് ഫാ. ജോണ്‍ ശമുവേലും, ഫാ. വര്‍ഗീസ് കളീക്കലും നേതൃത്വം നല്‍കി. പെസഹായുടെ ശുശ്രൂഷ ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ആരംഭിക്കുമെന്ന് വികാരി ഫാ. ജോണ്‍ തോമസ് അറിയിക്കുന്നു. ദുഖവെള്ളി ശുശ്രൂഷകളും, ഈസ്റ്റര്‍ ശുശ്രൂഷകളും രാവിലെ 8 മണിക്കും, ഗുഡ് ന്യൂസ് സാറ്റര്‍ഡേ സര്‍വീസ് രാവിലെ 9.30-നും ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ താമരവേലില്‍ (ട്രഷറര്‍) 917 533 3566, ഗീവര്‍ഗീസ് ജേക്കബ് (സെക്രട്ടറി) 516 587 4309