Image
Image

ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ പുതിയ നീക്കം; ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

രഞ്ജിനി രാമചന്ദ്രൻ Published on 04 April, 2025
ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ പുതിയ നീക്കം;  ഷൈൻ ടോം ചാക്കോയെയും  ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യും

രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ അന്വേഷണം അസി. എക്സൈസ് കമ്മീഷണർ അശോക് കുമാറിന് കൈമാറി. ഒന്നാം പ്രതി തസ്ലീമ സുൽത്താനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താരങ്ങളായ ഷൈൻ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും ഒരാഴ്ചയ്ക്കുള്ളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. .. തസ്ലീമ സുൽത്താനയുടെ ലഹരി-സെക്സ് റാക്കറ്റിലെ ഉന്നത ബന്ധങ്ങളെ പറ്റി പോലീസ് രഹസ്യ അന്വേഷണ വിഭാഗം അന്വേഷിച്ചുവരികയാണ്.. ചെന്നൈയിലും എറണാകുളത്തും തസ്ലീമ സുൽത്താനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ ഉണ്ടെന്നാണ് എക്സൈസിനു ലഭിക്കുന്ന സൂചന.

സിനിമാ മേഖലയിലെ കൂടുതൽ ആളുകൾക്ക് തസ്ലീമയുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ എക്സൈസിനു ലഭിച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുന്ന ഇവരുടെ ഫോണിലെ കൂടുതൽ വിശദാംശങ്ങൾ അടുത്തദിവസം എക്സൈസ് ലഭിക്കും..പ്രതികൾക്കായി നാളെ കസ്റ്റഡി അപേക്ഷ നൽകും. ചെന്നൈ മുതൽ എറണാകുളം വരെ നീണ്ടുകിടക്കുന്ന സിനിമ മേഖലയിൽ എട്ടു വർഷത്തോളമായി ലഹരി ഇടപെടിലൂടെ ക്രിസ്റ്റീന സമ്പാദിച്ച സ്വത്ത് വിവരങ്ങളെ പറ്റിയും പോലീസ് വിവരങ്ങൾ തേടുകയാണ്.

 

 

 

English summery:

New move in the hybrid cannabis seizure case; Shine Tom Chacko and Sreenath Bhasi to be questioned.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക