കോഴിക്കോട് കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ കയത്തിൽ വീണ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പി.കെ. സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് സന്ദേശ്. വിനോദ യാത്രക്കായി ആറംഗം സംഘത്തിനൊപ്പമാണ് സന്ദേശ് എത്തിയിരുന്നത്. ലൈഫ് ഗാർഡ് ഇല്ലാതിരുന്ന സമയത്ത് ആഴമേറിയ കയത്തിൽ ചാടിയ സന്ദേശ് താഴ്ന്നു പോകുകയായിരുന്നു. നിലമ്പൂരിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് സന്ദേശിനെ പുറത്തെടുത്തത്.
English summery:
Student drowns after falling into a river during a trip