Image

പ്രവചനം പൂർത്തിയായി; അമേരിക്കയിൽ അരലക്ഷം മരണം (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 24 April, 2020
 പ്രവചനം പൂർത്തിയായി; അമേരിക്കയിൽ അരലക്ഷം മരണം (ഫ്രാൻസിസ് തടത്തിൽ)

ന്യൂജേഴ്സി: അങ്ങനെ അതും പൂര്‍ത്തിയായി.അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച മരിച്ചവരുടെ എണ്ണം 50,236 ആയി. ഇന്നലെ വീണ്ടും 2,342 പേര്‍ കൂടി മരിച്ചു. പ്രസിഡണ്ട് ട്രംപിന്റെ കൊറോണ വൈറസ് സംബന്ധിച്ച കാര്യങ്ങളിലെ ഉപദേശകന്‍ ഡോ. ഫൗച്ചി പറഞ്ഞ സംഖ്യ അതിവേഗമിങ്ങെത്തി. അമേരിക്കയില്‍ ഇന്നലെ ആകെ മരണം അരലക്ഷം എന്ന വലിയ സംഖ്യ അതിവേഗം കടന്നുപോയി. രണ്ടാഴ്യ്ച്ചപോലുമായില്ല രോഗബാധിതര്‍ കുറവാണെന്നും ഒരു പക്ഷെ ആകെ മരണസംഖ്യ 50,000 മോ അതിലധികമോ ഉണ്ടാകുകയുള്ളുവെന്നു അദ്ദേഹം നിഗമനം നടത്തിയിട്ട്. ഡോ. ഫൊച്ചിയ്ക്കിനി എന്താണാവോ നിഗമനം നടത്താനുണ്ടാകുക?

കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി രണ്ടായിരവും അതിലധികവുമായി ദിവസേന മരണസംഖ്യ ഉയര്ന്നുകൊണ്ടിരിക്കുമോബോഴും ഡോ. ഫൗച്ചി പറഞ്ഞത് മരണനിരക്ക് ഉടന്‍ കുറയുമെന്നാണ്. ഇപ്പോള്‍ അദ്ദേഹം അക്കാര്യം മിണ്ടുന്നില്ല. മിണ്ടാന്‍ കഴിയില്ല. ഇതിനൊരു പ്രതിവിധി കണ്ടെത്താന്‍ ദൈവം കനിയണം.കാര്യങ്ങള്‍ ഈ നിലയ്ക്ക് പോയാല്‍ ഈ ആഴ്ച്ച അവസാനത്തോടെ ലോകത്തെ ആകെ മരണസംഖ്യ 2 ലക്ഷത്തിലേക്കും ആകെ രോഗബാധിതരുടെ എണ്ണം 3 മില്യണിലേക്കുമെത്തുമെന്ന കാര്യവും ഉറപ്പായി.

ഇപ്പോള്‍ ആകെ മരണം 191,55 വും ആകെ രോഗബാധിതര്‍ 2,725,351 മായി. ഇത്രയും രോഗബാധിതരില്‍ വെറും ഏഴേമുക്കാല്‍ ലക്ഷം പേര് മാത്രമാണ് രോഗം ഭേതമായവര്‍. ഇപ്പോഴും 1.78 മില്യണ്‍ ആളുകള്‍ ചികിത്സയില്‍ കഴിയുകയാണ്. അവരില്‍ തന്നെ 58,678 പേര് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.ഇന്നലെ മാത്രം അകെ 85,434 പുതിയ രോഗികള്‍ ചികിത്സ തേടി എത്തിയിട്ടുണ്ട്. ദിവസേന രോഗികളുടെ എണ്ണം ഇത്തരത്തിലെന്നപോലെ കൂടുകയല്ലാതെ കുറയുന്നത് കണ്ടിട്ടില്ല. ഇന്നലെ മാത്രം ലോകത്തു മരിച്ചത് 6,618 പേരാണ്. ഈ മരണസംഖ്യയില്‍ ചില ദിവസങ്ങളില്‍ നേരിയ ഏറ്റക്കുറച്ചിലികളുണ്ടെന്നല്ലാതെ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല. ദിവസേനകൂടുന്ന രോഗികളുടെ എണ്ണത്തിലും ദിവസേനയുള്ള മരണ നിരക്കിലും മാറ്റങ്ങലില്ലാതെ തുടരുമ്പോള്‍ ഇതെവിടെ എത്തിനില്‍ക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

യുറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും മരണ നിരക്കില്‍ കാര്യമായ കുറവ് രേഖപ്പെടുത്തുണ്ടെങ്കിലും ഈ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ അത്ര കുറവുകളൊന്നും തന്നെ കാണുന്നില്ല. അതെ സമയം അമേരിക്കയുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഇവിടെ മരണനിരക്ക്, രോഗബാധിതര്‍ , നിലവിലുള്ള രോഗികള്‍, ഗുരുതരാവസ്ഥയിലുള്ളവര്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഏറ്റവും വലിയ ഉയര്ച്ചയിലാണ്.ഇപ്പോഴും ആര്‍ക്കും പ്രവചിക്കാന്‍ പറ്റാത്തവിധമാണ് മരണനിരക്കുകളുടെയും പുതുതായി ഉണ്ടാകുന്ന രോഗികളുടെയുംകണക്കുകളുടെ സ്വഭാവം സൂചിപ്പിക്കുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലെ മരണനിരക്ക് യഥാക്രമം 1,939 2,834, 2,341എന്നിങ്ങനെയാണ്.

ന്യൂജേഴ്സിയില്‍ തുടര്‍ച്ചായി മരണനിരക്കു കുത്തനെ ഉയര്‍ന്നു വരികയാണ്. ഇവിടെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ദിവസേന 300 പരം മരണമാണ് ഓരോ ദിവസവും നടന്നത്.ഇന്ന് ന്യൂജേഴ്‌സിയില്‍ 365 മരണങ്ങള്‍ കൂടിയായപ്പോള്‍ ആകെ മരണം 5,328 ആയി. പതിവുപോലെ ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇന്നലെയും ഏറ്റവും കൂടുതല്‍ മരണമുണ്ടായത്.ന്യൂയോര്‍ക്കില്‍ ഇന്നലെ507 പേര് മരിച്ചപ്പോള്‍ ആകെ മരണം 20,861ആയി.ലോക രാജ്യങ്ങളില്‍ മരണസംഖ്യയില്‍ അഞ്ചാം സ്ഥാനത്തുനില്കുന്ന യു.കെ യെക്കാള്‍ മുന്നിലും മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനിനേക്കാള്‍ 1000 എണ്ണം കുറവിലുമാണ് ന്യൂയോര്‍ക്കിലെ മാത്രം മരണസംഖ്യ. ചില വന്‍കിട രാജ്യങ്ങളിലെ മരണസംഖ്യയേക്കാള്‍ കൂടുതലാണ് ന്യൂജേഴ്‌സിയിലെ മരണസംഖ്യയും.

. രാജ്യത്ത് ആകെ രോഗബാധിതര്‍ 8.86 ലക്ഷമാണ്. അതെ സമയം നിലവില്‍ 7.50 ലക്ഷം രോഗികള്‍ ഇപ്പോഴും ചികിത്സയിലാണ്. 85,922 പേര്‍ മാത്രമാണ് രോഗവിമുക്തരായത്. 14,977 പേരുടെ നില ഇന്നലെയും ഗുരുതരമാണ്.അമേരിക്കയില്‍ ഇന്നലെ 31,900 പുതിയ രോഗികള്‍ ഉണ്ടായി. രോഗികള്‍ കൂടുന്നതിനനുസരിച്ച് അനുപാതികമായുള്ള ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ആഴ്ചയിലെ എല്ലാ ദിവസവും കാണുന്നത് ശശാരി ഇതേ നിരക്കില്‍ തന്നെയാണ്.

ഇന്നലെ മസാച്യുസെസില്‍ 178 മരണമാണുണ്ടായത്. ഇവിടെ ആകെ മരണം 2,360 ആയി. മിഷിഗണിലെ മരണം 3,000 ത്തിനടക്കുകയാണ്.ഇന്നലെ 164 പേര് മരിച്ചപ്പോള്‍ ആകെ മരണസംഗയ് 2,993 ആയി.ലുയിയാനയില്‍ 126 മരണങ്ങള്‍കൂടിയായതോടെ ഇന്നലെ ആകെ മരണസംഖ്യ 1,599 ആയി. ഇല്ലിനോയിസില്‍ 123 മരങ്ങള്‍കൂടിയായതോടെ അവിടെയും മരണം 1,688, പെന്‌സില്‍ വാനിയയില്‍ 111 പേര് മരിച്ചതോടെ അവിടെ ആകെ മരണം 1,683 ആയി. കാലിഫോര്‍ണിയയില്‍ ആകെ മരണം 1500 കവിഞ്ഞു. ഇന്നലെ 104 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ 1523 ആയി. കണ്‌കെട്ടിക്കട്ടില്‍95 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,637 ആയി. ആകെ മരണസംഖ്യ ആയിരത്തോടടുക്കുന്ന ഫ്ലോറിഡയില്‍ ഇന്നലെ 60 പേര് മരിച്ചു., ജോര്‍ജിയ (35 ) മേരിലാന്‍ഡ് (50 ), ഓഹിയോ(53), ഇന്‍ഡിയാന (45), വാഷിംഗ്ടണ്‍(30), കൊളറാഡോ(44), ടെക്സാസ് (25),വിര്‍ജീനിയ (23) എന്നിങ്ങനെയാണ് പ്രധാന കേന്ദ്രങ്ങളിലെ മരണസംഖ്യ.

ഇറ്റലിയില്‍ അകെ മരണം 25,549 ആയി. മൂന്നാം സ്ഥാനത്തു തുടരുന്ന സ്‌പൈനില്‍ ആകെ മരണം 22,157 ആണ്. ഫ്രാന്‍സില്‍ തൊട്ടു പിന്നിലുള്ള ഫ്രാന്‍സും 21,506 ആയി. മരണനിരക്കില്‍ അഞ്ചാം സ്ഥാനത്തുള്ള യു.കെയില്‍ ആകെ മരണസംഖ്യ 18,738 ആയി . 6,490 മണമുള്ള ബെല്‍ജിയമാണ് ആര്‍ സ്ഥാനത്ത്. ബെല്‍ജിയമാണ് മരണനിരക്കില്‍ ഇംഗ്ലണ്ടിന് പിന്നില്‍. ഇന്നലെയും യു.കെ. ഫ്രാന്‍സ് ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണനിരക്ക് കുത്തനെ കുറഞ്ഞുവരികയാണ്. ഇന്നലെ ഇറ്റലി-464 , ഫ്രാന്‍സ് 516,സ്‌പെയിനില്‍ -440, യു.കെ.-638 , ബെല്‍ജിയം-228 ജര്‍മ്മനി-260 എന്നിങ്ങനെയാണ് മരണനിരക്ക്..ചൈനയില്‍ ഇന്നലെ മരണമുണ്ടായില്ല..

കോവിഡ് 19 മൂലമുള്ള കനത്ത വിനാശത്തില്‍ നിന്ന് എന്ന് മുക്തി നേടുമെന്ന പരിഭ്രാന്തിയിലാണ് അമേരിക്കയിലെ ഭൂരിഭാഗം ജനങ്ങളും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഏതാണ്ട് കൈവിട്ടുപോയ പോലെയാണ്. പ്രായമായവര്‍, ജീവിതത്തിനിടെ മധ്യാഹ്നത്തില്‍ നില്‍ക്കുന്നവര്‍, 20 നും 35 നും ഇടയിലുള്ള ചെറുപ്പക്കാര്‍ എന്ന് വേണ്ട സമൂഹത്തിന്റെ ഭാവി വാഗ്ദാനങ്ങളായിരുന്ന പലരും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്വാപ്നങ്ങള്‍ ബാക്കി വച്ച് യാത്രയായത് താങ്ങാന്‍ കഴിയാന്‍ പറ്റാത്തത്ര ഹൃദയ വേദനയാണ്. ഇത് കൈവിട്ടുപോയ കളിയാണ്. ഒരലപ്പം അശ്രദ്ധയും കെട്ടുകാര്യസ്ഥതയ്ക്കും നല്‍കേണ്ടി വന്നത് വലിയ വിലയാണ്.

മരണപ്പെട്ട ഒരു പാട് ആളുകള്‍ക്ക് മറ്റൊരു കോര്‍മോര്‍ബിഡിറ്റിസ് (comorbidities ) ഉള്ളവരായിരുന്നില്ല. അങ്ങനെ പൂര്‍ണ ആരോഗ്യവാന്മാരായിരുന്ന ഈ സാധാരണക്കാരില്‍ നിരവധിപേര്‍, പ്രത്യേകിച്ച് മലയാളയ്കള്‍ സമൂഹത്തിന്റെ വിവിധതുറകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരാണ്.ഇവരുടെ മരണത്തിനു ഉത്തരവാദിത്യം അതിര്‍ത്തി കടന്നെത്തിയ കൊറോണ വൈറസ് മാത്രമല്ല, അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പോയ പ്രസിഡണ്ട് ട്രമ്പും അദ്ദേഹത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍മാണെന്ന കാര്യം ഒരു തുറന്ന സത്യം തന്നെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക