Image

മരണസംഖ്യയിൽ ന്യൂയോർക്കിനെ മറികടന്ന് ന്യൂജേഴ്‌സി; ഇളവ് പ്രായോഗികമോ? ( ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 01 May, 2020
മരണസംഖ്യയിൽ ന്യൂയോർക്കിനെ മറികടന്ന് ന്യൂജേഴ്‌സി;  ഇളവ് പ്രായോഗികമോ? ( ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്സി: കൊറോണ വൈറസ് മരണനിരക്കില്‍ ന്യൂയോര്‍ക്കിന് പിന്നില്‍ എന്നും രണ്ടാം സ്ഥാനത്തായിരുന്ന ന്യൂജേഴ്സിയില്‍ അപ്രതീക്ഷിതമായ മുന്നേറ്റം. കഴിഞ്ഞ മൂന്നു ദിവസമായി മരണ നിരക്കില്‍ ഒന്നാം സ്ഥാനത്തു തുടരുന്ന ന്യൂജേഴ്സിയില്‍ ലോക്ക് ഡൗണില്‍ ഇളവു നല്‍കാനിരിക്കെ പെട്ടെന്നുണ്ടായ മരണനിരക്കിലെ മുന്നേറ്റം ഇളവ് വരുത്താനുള്ള തീരുമാനത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

ഒരു മാസമായി ന്യൂയോര്‍ക്കിലായിരുന്നു ദിവസേന കൂടുതല്‍ പേര് മരിച്ചിരുന്നത്. ന്യൂയോര്‍ക്കിലെ മരണസംഖ്യയുടെ അടുത്തു പോലുമായിരുന്നില്ല ന്യൂജേഴ്‌സിയിലേതെങ്കിലും മരണനിരക്കില്‍ എന്നും ന്യൂജേഴ്‌സി തന്നെയായിരുന്നു രണ്ടാം സ്ഥാനത്ത്.

വ്യാഴാഴ്ച്ചയാണ് ന്യൂജേഴ്സിയില്‍ ആദ്യമായി മരണസംഖ്യ 400 കടക്കുന്നത്. ഇന്നലെ മരണസംഖ്യ  458 ആയി. വെള്ളി നാല് മാണി വരെ (ഇന്ന്) 310 പേരാണ് മരിച്ചത്.   ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ താരതമ്യേന കുറവുള്ള ന്യൂജേഴ്സിയില്‍ മരണം കൂടുന്നു. ഇരട്ടിയിലധികം ജനസംഖ്യയുള്ള ന്യൂയോര്‍ക്കിനൊപ്പം തന്നെയോ അതല്ലെങ്കില്‍ അതിനടുത്തു തന്നെയോ ഇത് വരുമെന്നാണ് കണക്കുകള്‍.

ഇന്ന് ന്യൂയോര്‍ക്കില്‍ ഇതുവരെ 290 പേരാണ് മരിച്ചത്. ഇന്നലെ 306. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ന്യൂജേഴ്സിയില്‍ മരണനിരക്ക് കുറഞ്ഞതിനെത്തുടര്‍ന്നാണു ലോക്ക് ഡൗണില്‍ ഇളവ് വരുത്തുമെന്ന സൂചന ഗവര്‍ണര്‍ മര്‍ഫി നല്‍കിയത്. പാര്‍ക്കുകളും മാളുകളും നിയന്ത്രങ്ങളോടെ തുറക്കുമെന്ന് പതിവ് പത്രസമ്മേളനത്തില്‍ സൂചന നല്‍കിയ മര്‍ഫി പിറ്റേന്ന് വാക്കി മാറ്റി.

അന്ന് മരണം സംഖ്യ കുറവായിരുന്നുവെങ്കിലും രോഗികളുടെ എണ്ണം കൂടിയതാണ് അദ്ദേഹത്തെ മാറ്റിച്ചിന്തിപ്പിക്കാന്‍ കാരണമായത്. എന്നാല്‍ ബുധനാഴ്ച്ച സ്ഥിതി വീണ്ടും ഗുരുതരമായി മരണസംഖ്യ 400ല്‍ എത്തി. കഴിഞ്ഞ ദിവസത്തെ മാറ്റിയ തിരുമാനത്തില്‍ നിന്ന് വീണ്ടും മലക്കം മറിഞ്ഞ മര്‍ഫിയും സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷനും ഇപ്പോള്‍ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് അത്ര പെട്ടെന്ന് ന്യൂജേഴ്സിയെ വിട്ടു മാറുമെന്ന് തോന്നുന്നില്ല.

ന്യൂ ജേഴ്‌സി ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിലെ മരണനിരക്കും രോഗികളുടെ എണ്ണവും രാജ്യത്തെ ആകെ മരണ നിരക്കിന്റെയും രോഗികളുടെ എണ്ണത്തിന്റെയും നേര്‍പകുതി വരും.

ന്യൂയോര്‍ക്കില്‍ ഇത് വരെ 24,069 പേര് മരിച്ചു. കോവിഡ് ബാധിച്ചു മരിച്ചു എന്നു കരുതുന്നവര്‍ ഉള്‍പ്പടെ. ന്യൂ ജേഴ്‌സിയില്‍ 7,538.

ന്യൂയോര്‍ക്കില്‍ കൊറോണ വൈറസിന്റെ വ്യാപനം പാമാവധിയില്‍ എത്തിയതു കൊണ്ടാകാം ഗ്രാഫ് താഴോട്ട് വരുന്നതെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമൊ കരുതുന്നു. എന്നാല്‍ കൊറോണയെ അത്ര എളുപ്പം എഴുതിത്തള്ളാന്‍ കഴിയില്ലെന്നാണ് ഡാറ്റ വിലയിരുത്തുമ്പോള്‍ വ്യക്തമാകുന്നത്.

ന്യൂയോര്‍ക്കിലെ മരണനിരക്കില്‍ കുറവ് വന്നിട്ടും അമേരിക്കയിലെ പ്രതിദിന മരണനിരക്കില്‍ കുറവ് വരാത്തതിന് പ്രധാന കാരണം മറ്റു സ്റ്റേറ്റുകളില്‍ രോഗവ്യാപനവും മരണനിരക്കും കൂടിയതുകൊണ്ടാണ്. കഴിഞ്ഞ രണ്ടു ദിവസമായി രണ്ടായിരത്തിനു മുകളില്‍ മരണസംഖ്യയുണ്ടയിരുന്ന രാജ്യത്ത് ഇന്നലെ 2,201 പേര്‍ ആണ് മരിച്ചത. ഇന്ന് ഇത് വരെ 1,173 പേര്‍ മരിച്ചു. ബുധനാഴ്ച്ചമരണനിരക്കില്‍200 കടന്ന മാസചുസെറ്റ്‌സ് ഉള്‍പ്പെടെ മറ്റു സ്റ്റേറ്റുകളിലും കനത്ത മരണനിരക്ക് രേഖപ്പെടുത്തിയിരുന്നു. മസാചുസെറ്റ്‌സില്‍ ഇന്നലെ 157 ആയിരുന്നു മരണം.

കൂടാതെ പെനിവാനിയ ആണ് മറ്റൊരു പുതിയ ഹോട്ട് സ്‌പോട്ട് . അവിടെ ഇന്നലെ 187 പേര് മരിച്ചു. ഇന്നലെ മരണം 140 കടന്ന് ഇല്ലിനോയിയിലുംനൂറു കടന്ന മിഷിഗണിലും മരണ സംഖ്യ പ്രതിദിനം കൂടിവരികയാണ്.

കാലിഫോര്‍ണിയ, കണക്റ്റിക്കറ്റ്, ലൂയിസിയാന, മെരിലാന്‍ഡ്, ടെക്സാസ്, ഇന്ത്യാന എന്നിവിടങ്ങളിലെല്ലാം മരണസംഖ്യയിലെ വര്‍ധന സ്ഥായിയായി തുടരുകയാണ്.14 സ്റ്റേറ്റുകളില്‍ ആകെ മരണം നാലക്കം കടന്നു. നാലായിരത്തോടടുക്കുന്ന മിഷിഗണ്‍ ആണ് മരണനിരക്കില്‍ മൂനാം സ്ഥാനത്ത്. 3500 കടന്ന് മസാച്യുസെസ് ആണ് നാലാമത്. പെന്‍സില്‍വാനിയ, ഇല്ലിനോയി, കണക്റ്റിക്കറ്റ്, കാലിഫോര്‍ണിയ എന്നീ സംസഥാനങ്ങളില്‍ 2000 കടന്നു. 2000-ത്തോറ്റ് അടുക്കുന്ന ലൂയിസാന, ഫ്‌ലോറിഡ, ജോര്‍ജിയ, ഒഹായോ മെരിലാന്‍ഡ്, ഇന്‍ഡിയാന എന്നി സംസഥാനങ്ങളാണ് 1000 കടന്നത്.

രാജ്യത്തു ഏറ്റവും കൂടുതല്‍ രോഗികള്‍ ന്യൂയോര്‍ക്കിലാണ്.3.13 ലക്ഷം.രണ്ടാം സ്ഥാനത്തുള്ള ന്യൂജേഴ്‌സിയില്‍ 1 .21 ലക്ഷം.62,000 പിന്നിട്ട മിഷിഗന്‍, 53,000 പിന്നിട്ട ഇല്ലിനോയിസ്, 50000 കവിഞ്ഞ കാലിഫോര്‍ണിയയും 50,000-ത്തോട് അടുക്കുന്ന പെന്‍സില്‍വാനിയയുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ പിന്നിലുള്ള സ്റ്റേറ്റുകള്‍.

ഇരുപത് സ്റ്റേറ്റുകളില്‍ 10,000-ല്‍ പരം പരം കേസുകളുണ്ട്. 6 സ്റ്റേറ്റുകളില്‍ 10,000ത്തോടടുക്കുകയാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്റ്റിക്കറ്റ്, മസാച്യുസെറ്റ്‌സ്, ലൂയിസിയാന, മിഷിഗണ്‍, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (വാഷിംഗ്ടണ്‍ ഡി.സി.) എന്നിവിടങ്ങളിലാണ് ഒരു മില്യണ്‍ ആളുകളില്‍ ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത്. ഈ സ്റ്റേറ്റുകളില്‍ ഓരോ മില്യണ്‍ ആളുകളിലും യഥാക്രമംന്യൂയോര്‍ക്ക്-1,128, ന്യൂജേഴ്സി-849 , കണക്റ്റിക്കറ്റ്-630, മസാച്യുസെസ് -532, ലൂയിസിയാന- 428, മിഷിഗണ്‍-388,ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (വാഷിംഗ്ടണ്‍ ഡി.സി.) 329 എന്നിങ്ങനെയാണ് മരണം.
മരണസംഖ്യയിൽ ന്യൂയോർക്കിനെ മറികടന്ന് ന്യൂജേഴ്‌സി;  ഇളവ് പ്രായോഗികമോ? ( ഫ്രാൻസിസ് തടത്തിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക