ക
ന്യൂജേഴ്സി: അങ്ങനെ ഒരു ലക്ഷം എന്ന ആറക്ക നമ്പറില്‍ അമേരിക്ക എത്തി. ഇന്ന് (ചൊവ്വ) ഉച്ചവരെയുള്ള മരണ സംഖ്യചരിത്രത്തില്‍. ഉച്ചവരെ 382 പേര്‍ കൂടി മരിച്ചപ്പോള്‍ ആകെഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടു.
തലേന്ന് 505 പേര് കൂടി മരിച്ചപ്പോള്‍മരണം 99,805 ആയിരുന്നു. ചൊവ്വ ഉച്ച വരെ ഉച്ചവരെ ന്യൂയോര്‍ക്കില്‍ 82 ഉം ന്യൂജേഴ്സിയില്‍ 42 പേരും മരിച്ചു. ചൊവ്വ വൈകുന്നേരത്തോടെ ടാബുലേഷനില്‍ വ്യതിയാനം സംഭവിച്ചാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മറ്റെല്ലാ സ്റ്റേറ്റുകളിലും പൂര്‍ണമായ വിവരം ലഭ്യമായില്ലെങ്കിലും ഇതുവരെ എല്ലായിടത്തും 30 ല്‍ താഴെയാണ് മരണം.
അതിവേഗം കുതിച്ചുകൊണ്ടിരുന്നമരണസംഖ്യ കഴിഞ്ഞ ആഴ്ച്ചതന്നെ ഒരു ലക്ഷം കടക്കുമെന്ന്കരുതിയിരിക്കുമ്പോഴാണ് ഒരാഴ്ച്ചയായി മരണം കുറഞ്ഞു കൊണ്ടിരുന്നത്. കഴിഞ്ഞ ആഴ്ച്ച 95,000 കടന്ന മരണസംഖ്യ ഒരു ലക്ഷത്തിലെത്താന്‍9 ദിവസമെടുത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹോട്ട് സ്‌പോട്ടുകള്‍ ആയിരുന്നന്യൂയോര്‍ക്ക്, ന്യൂജേഴ്സി സ്റ്റേറ്റുകളില്‍ മരണസംഖ്യ കുത്തനെ കുറഞ്ഞതാണ് രാജ്യത്തെ മൊത്തം മരണ നിരക്ക് കുറഞ്ഞുവരാന്‍ കാരണമായത്. അടുത്തകാലത്ത് പലപ്പോഴും ന്യൂയോര്‍ക്ക് , ന്യൂജേഴ്സിസ്റ്റേറ്റുകളെക്കാള്‍കൂടുതല്‍ മരണം നടക്കുന്നത് ഇല്ലിനോയി, പെന്‍സില്‍വാനിയ, മസാച്ചുസെസ് തുടങ്ങിയ ഹോട്ട് സ്‌പോട്ടുകളിലാണ്.
രണ്ടാഴ്ചയിലേറെയായി ന്യൂയോര്‍ക്കില്‍ മരണസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയംന്യൂജേഴ്‌സിയില്‍ ഒരാഴ്ച്ചമുന്‍പ് മാത്രമാണ് മരണസംഖ്യ കുറയാന്‍ തുടങ്ങിയത്. ന്യൂയോര്‍ക്കില്‍ രണ്ടാഴ്ച്ചമുന്‍പുവരെ പ്രതിദിനമരണംശരാശരി 700 നും 750 നും ഇടയിലായിരുന്നു. അതേസമയം ന്യൂയോര്‍ക്കിന്റെ പകുതിയില്‍ കുറഞ്ഞ ജനസംഖ്യയുള്ള ന്യൂജേഴ്‌സിയിലും ശരാശരി മരണം 300 നു മുകളിലായിരുന്നു. ചില ദിവസങ്ങളില്‍ ന്യൂജേഴ്‌സിയിലും 500നടുത്ത്മരണങ്ങള്‍സംഭവിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആകെ മരണം 29,400 ഉള്ള ന്യൂയോര്‍ക്കില്‍ രണ്ടാഴ്ച മുമ്പുവരെആകെ മരണം 27,000 ആയിരുന്നു. (കോവിഡ് വന്നു മരിച്ചു എന്നു കരുതുന്നവരുടെ എണ്ണം കൂടി ചേര്‍ത്തതാണീ നമ്പര്‍) 14 ദിവസത്തിനുള്ളില്‍ 2,400 മരണം. അതിനു 10 ദിവസം മുന്‍പ് 21,000. 10 ദിവസങ്ങള്‍കൊണ്ട് 6,000 മരണങ്ങള്‍ നടന്നിരുന്ന ന്യൂയോര്‍ക്കില്‍ പിന്നീട് മരണസംഖ്യ കുത്തനെ കുറഞ്ഞു.
അതേസമയം ന്യൂജേഴ്സിയില്‍ മരണസംഖ്യ 10,000-ല്‍ എത്തിയത് 15 ദിവസം മുന്‍പായിരുന്നു. ന്യൂജേഴ്സിയില്‍ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍1200 മരണമാണ് ഉണ്ടായത്. 10 ദിവസമായി ന്യൂജേഴ്സിയില്‍ ശരാശരി മരണം 120 മാത്രമായിരുന്നു.
അമേരിക്കയില്‍ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയത് ഇന്നലെയാണ്. ഇന്നലെ ആകെ മരണം 505.
ന്യൂയോര്‍ക്ക് മാത്രമായിരുന്നു് 50 കടന്ന ഏക സ്റ്റേറ്റ്. അവിടെ ചൊവ്വാഴ്ച79 മരണമായിരുന്നു. ന്യൂജേഴ്സിയില്‍ 16 മാത്രം. ഇരു സ്റ്റേറ്റുകളിലും കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഇത്രയും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയത് ആദ്യം. അതെ സമയം ന്യൂജേഴ്സിയിലാകട്ടെ മാര്‍ച്ച് 25നു ശേഷം 20 ല്‍ താഴെ മരണസംഖ്യ ഉണ്ടാകുന്നതും ആദ്യമായിട്ടാണ്.
ഒരു പക്ഷെ മെമ്മോറിയല്‍ ഡേ പ്രമാണിച്ചു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ടാബുലേഷന്‍ പൂര്‍ണമാകാതിരുന്നതാകാം മരണ സംഖ്യ ഇത്ര കണ്ടു കുറയാന്‍ കാരണം!
ഇന്നു വൈകുന്നേരത്തോടെയോ അല്ലെങ്കില്‍ വരും ദിവസങ്ങളിലോമരണ സംഖ്യ കൂടിയാല്‍ അതിനു കാരണംടാബുലേഷനില്‍ വരുന്ന അപ്‌ഡേഷന്‍ ആയിരിക്കുമെന്ന് വിലയിരുത്താം. കുറഞ്ഞ മരണ നിരക്ക് വരും ദിവസങ്ങളിലുംതുടരുകയാണെങ്കില്‍ അമേരിക്കയില്‍ താല്‍ക്കാലികമായ ശാന്തത കൈവരിക്കുന്നുവെന്നുംഅനുമാനിക്കാം.
കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകളായി മാറിയ ഇല്ലിനോയി, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ മരണനിരക്കിലെ വര്‍ധന ഇനിയും തുടരുകയാണെങ്കില്‍ രാജ്യത്തെ മരണ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കാനാണ് സാധ്യത. വരും ദിവസങ്ങളില്‍ ന്യൂയോര്‍ക്ക് ന്യൂജേഴ്സി ഉള്‍പ്പെടെയുള്ള സ്റ്റേറ്റുകളില്‍ ലോക്ക് ഡൗണില്‍ കാര്യമായ ഇളവ് ഏര്‍പ്പെടുത്താന്‍ പോകുന്നസാഹചര്യത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രാവൃത്തികമാക്കിയില്ലെങ്കില്‍ കൂടുതല്‍ ആപത്ത് ക്ഷണിച്ചു വരുത്താനും സാധ്യതയുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇളവുകള്‍ വരുത്തുന്നത്പ്രായോഗികംതന്നെ. എന്നാല്‍ ജനങ്ങള്‍ മതിയായ സുരക്ഷ മാര്‍ഗങ്ങള്‍ ഇനിയും തുടര്‍ന്ന് മതിയാകൂ.