Image

ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്ന ഫ്രാന്‍സിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം

Published on 19 October, 2022
ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്ന ഫ്രാന്‍സിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീര്‍ പ്രണാമം

ഫൊക്കാനയുടെ അടുത്ത പ്രവര്‍ത്തകനും ഫൊക്കാനയുടെ ന്യൂസുകള്‍ മീഡിയകളില്‍  എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാന്‍സിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവര്‍ത്തരെയും ദുഃഖത്തില്‍  ആക്കിയിരിക്കുകയാണ് . അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയാതെ അമേരിക്കന്‍  മലയാളികള്‍ക്ക്  ഒരു അവിശ്വാസിനിയാ വാര്‍ത്തയാണ് കേള്‍ക്കാന്‍  കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതെയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു. സ്വന്തം കുടുബത്തില്‍ ഉണ്ടായ ഒരു നഷ്ടമാണ് ഫ്രാന്‍സിന്റെ വിയോഗം എന്നും  അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ  എന്ന് പ്രാര്‍ത്ഥിക്കുന്നതായി ഡോ. ബാബു സ്റ്റീഫന്‍ അറിയിച്ചു.

ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷര്‍ ബിജു ജോണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് എന്നിവര്‍ അനുശോചനം അറിയിച്ചു.


ദീപിക പത്രത്തിലൂടെ പത്രപ്രവത്തക ട്രെയിനിയായി തൃശൂരില്‍ പത്ര പ്രവര്‍ത്തന പരിശീലനം ആരംഭിച്ച ഫ്രാന്‍സിസ് തടത്തില്‍  ശ്രദ്ധേയമായ ഒട്ടേറെ വാര്‍ത്തകള്‍ ജനഹൃദയങ്ങളിലെത്തിച്ചു. തൃശൂരിലെ ഏറെ പ്രസിദ്ധമായ പ്ലാറ്റൂണ്‍ അവാര്‍ഡ്, സംസ്ഥാനത്തെ മികച്ച പത്രപ്രവര്‍ത്തകനുള്ള പ്രഥമ പുഴങ്കര ബാലനാരായണന്‍  എന്‍ഡോവ്മെന്റ് എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട് . അമേരിക്കയില്‍ എത്തിയ ശേഷം ഫൊക്കാനയുടേതുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.  ഐ.പി.സി.എന്‍. എയുടെ 2019 ലെ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം, 2021ല്‍ വേള്‍ഡ് മലയാളി കൗണ്‍സിലി (ഡബ്ല്യൂ.എം.സി) ന്റെ മാധ്യമ പ്രവര്‍ത്തകനുള്ള ദേശീയ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറില്‍ താമസിക്കുന്ന ഫ്രാന്‍സിസ് കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് ദേവഗിരി  സെയിന്റ് ജോസഫ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നു  വിരമിച്ച പരേതനായ പ്രൊഫ. ടി.കെ. മാണിയുടെയും എലിസബത്ത് മാണിയുടെയും മകനാണ്. ഭാര്യ നെസി ന്യൂജേഴ്സി ലിവിങ്സ്റ്റണിലെ സൈന്റ്‌റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ ഹോസ്പിറ്റലിസ്റ്റ് നേഴ്സ് പ്രാക്ടീഷണര്‍ ആയി ജോലി ചെയ്യുന്നു. മക്കള്‍ : ഐറീന്‍ എലിസബത്ത് തടത്തില്‍ (11ത്ത് ഗ്രേഡ്), ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍ (3ര്‍ഡ് ഗ്രേഡ്)

ഫ്രാന്‍സിസ് തടത്തിന്റെ വിയോഗത്തില്‍ ഫൊക്കാന പ്രവര്‍ത്തകര്‍ എല്ലാം അതീവ ദുഃഖത്തില്‍ ആയതിനാല്‍ കൂടുതല്‍ അനുശോചന കുറിപ്പുകള്‍ പിന്നീട് വരുന്നതാണ്. 

Join WhatsApp News
മാത്യു joyis 2022-10-19 18:18:52
തികച്ചും മാതൃകയായി പത്രമാധ്യമരംഗങ്ങളിൽ തിളങ്ങി നിന്നിരുന്ന സുഹൃത്തേ, മനസ്സിൽ തോന്നുന്ന എന്ത് കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ആരോടും വെട്ടിത്തുറന്നു പറയാൻ ആര്ജ്ജവവും ധൈര്യവും കാട്ടിയിരുന്ന ഫ്രാൻസിസ് തടത്തിൽ എന്ന മാധ്യമകേസരി, താങ്കൾ ഒരു സുപ്രഭാതത്തിൽ ഞങ്ങളെ ദുഃഖത്തിലാഴ്ത്തി ഓടി മറഞ്ഞതെന്തേ? ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്തു ഫീനിക്സ് പക്ഷിയായി മുന്നേറിയ യോദ്ധാവേ, താങ്കൾ ഞങ്ങളുടെ മാനസങ്ങളിൽ എന്നും ഓർമ്മകളിലെ പ്രിയങ്കരനായി ജീവിക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ രണ്ടു മണിക്കൂറിലധികം വാ തോരാതെ യൂസഫലി കേച്ചേരിയെയും സിനിമാഗാനരചയിതാക്കളെയും അനുസ്മരിച്ചു എത്ര പഴയ സുവര്ണഗാനങ്ങളാണു താങ്കൾ വട്ടമേശ എന്ന കൂട്ടായ്മയിൽ പങ്കുവെച്ചത് . എന്നെ ഒരു പുലിയെന്നു മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയത് തമാശയായിരുന്നെങ്കിലും, വർഷങ്ങൾക്കു മുമ്പ് താങ്കൾ "എന്റെ ഗുരു" വെന്ന് ഞാൻ പറഞ്ഞത് , താങ്കൾ അനുസ്മരിച്ചത് ; ഇങ്ങനെ ഓടി മറയാനായിരുന്നോ സുഹൃത്തേ ? കണ്ണീരിൽ കുതിർന്ന പ്രണാമം. ...മാത്യു ജോയിസ്, ലാസ് വേഗാസ്
Abdul Punnayurkulam 2022-10-19 16:33:40
Very sorry to hear Francis departure news. He was our Vattamesha's very active member. We will miss him dearly. May God bless his eternal soul.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക