Image

ഫ്രാൻസിസ് തടത്തിലിന്  ഫോക്കാനയുടെയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങൾ

ശ്രീകുമാർ ഉണ്ണിത്താൻ Published on 21 October, 2022
ഫ്രാൻസിസ് തടത്തിലിന്  ഫോക്കാനയുടെയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങൾ

Read more: https://emalayalee.com/writer/130

ഫൊക്കാനയുടെ  സന്തത സഹചാരിയും മീഡിയ ചെയർപേഴ്‌സണും    അമേരിക്കയുടെ സാമുഹ്യ   സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയിരുന്ന മാധ്യമ പ്രവർത്തകൻ    ഫ്രാൻസിസ് തടത്തിലിന്റെ നിര്യാണത്തിൽ  ഫൊക്കാന   അനുശോചനം  രേഖപ്പെടുത്തി . ഫ്രാൻസിസിനെപറ്റി പറയുബോൾ തന്നെ പലരും   വികാരനിർഭരരായിരുന്നു.   അനുസ്‌മരണം   എല്ലാവരുടെയും കണ്ണുകളെ  ഈറനണിയിച്ചു.

ഫൊക്കാന പ്രസിഡന്റ്   ഡോ. ബാബു സ്റ്റീഫൻ  തനിക്ക് നല്ല ഒരു സുഹൃത്തിനെയാണ് നഷ്‌ടപ്പെട്ടത്  എന്ന് പറഞ്ഞു.  

ഫൊക്കാനായിൽ  എന്ത് ആവശ്യത്തിനും  വിളിച്ചിരുന്ന  ഫ്രാൻസിസ്    നല്ല  ഒരു  സുഹൃത്തുമായിരുന്നുവെന്ന് സെക്രട്ടറി ഡോ. കലാ ഷാഹി  പറഞ്ഞു.   ഫൊക്കാനക്ക്  വേണ്ടി   അദ്ദേഹം ചെയ്യ്ത സേവനങ്ങൾ  ഒരിക്കലും   മറക്കാനാവില്ല. ഫൊക്കാനയുടേതെന്നല്ല  മലയാളികളുടെ  ഏത് പ്രവർത്തങ്ങൾക്കും മുന്നിൽ നിന്ന് പ്രവർത്തിച്ച ഒവ്യക്തിയാണ്  ഫ്രാൻസിസ്.  അദ്ദേഹത്തിന് കണ്ണീർ പ്രണാമം.  

ട്രഷർ  ബിജു ജോൺ താനുമായി വളരെ അടുത്ത് പ്രവർത്തിച്ച ഫ്രാൻസിസ് തടത്തിലെന്റെ  സേവനങ്ങളെ   അനുസ്മരിച്ചു . ഫൊക്കാന ന്യൂസുമായും അല്ലാതെയും ദിവസവും  അദ്ദേഹവുമായി  ബന്ധപെട്ടു.   ഫ്രാൻസിസിന്റെ വിയോഗം ഫൊക്കാനാക്കും  മലയാളീ സമൂഹത്തിനും ഒരു തീരാ നഷ്ട്മാണ് .

ഫ്രാസിസുമായുള്ള    വ്യക്തിബന്ധം  ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ അനുസ്മരിച്ചു.  ട്രസ്റ്റീ ബോർഡിൻറെ ന്യൂസുമായും അല്ലാതെയും  ദിവസവും  സംസാരിക്കാറുണ്ടായിരുന്നു . ഭാഷക്ക് ഒരു ഡോളർ കഴിഞ്ഞ വർഷം  നടപ്പാക്കാൻ വേണ്ടി അദ്ദേഹം പ്രവർത്തിച്ചതിനെയും അനുസ്‌മരിച്ചു.  ജനങ്ങളിലേക്ക്  ഇറങ്ങി വന്നു പ്രവർത്തിച്ചിരുന്ന  അദ്ദേഹത്തിന്റെ വേറിട്ട പ്രവർത്തന ശൈലി മറക്കാനാവില്ല.

ട്രസ്റ്റി ബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പനും വൈസ് ചെയർ സണ്ണി മാറ്റമനയും   ഫ്രാന്സിസിനു  പ്രണാമം അർപ്പിച്ചു

എപ്പോഴും  ചിരിക്കുന്ന മുഖവുമായി മാത്രമേ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളു എന്നു എക്സി. വൈസ്  പ്രസിഡന്റ് ഷാജി വർഗീസ് ചൂണ്ടിക്കാട്ടി. താനും ഫ്രാൻസിസുമായി വളരെ നാളത്തെ സുഹൃത്ബന്ധമാണ് ഉള്ളത്.  അദ്ദേഹത്തിന്റെ നിര്യാണം വ്യക്തിപരമായി  നഷ്‌ടമാണ്, കണ്ണീർ പൂക്കൾ  

വൈസ് പ്രസിഡന്റ്  ചാക്കോ കുര്യൻ:   കഴിവുറ്റ മാധ്യമ പ്രവർത്തകനെയും  നല്ല ഒരു സുഹൃത്തിനെയും സഹോദരനെയും ആണ് എനിക്ക്    നഷ്‌ടമായത്. കുടുബത്തോസുള്ള  ദുഃഖം അറിയിക്കുന്നു .

അസോ . സെക്രട്ടറി ജോയി ചാക്കപ്പൻ:  താനുമായി വളരെ അടുത്ത ബന്ധം പുലർത്തിയ  വ്യക്തിയാണ്  ഫ്രാൻസിസ്.  കഴിവുറ്റ ഒരു സംഘാടകനും മലയാളികളുടെ  ഏത്  പ്രശ്നങ്ങൾക്കും മുമ്പിൽ നിൽക്കുന്ന ആളുമായിരുന്നു.  അദ്ദേഹത്തിന്റെ വിയോഗം മലയാളീ സമൂഹത്തിന് ഒരു തീരാനഷ്‌ടമാണ്‌.


വിമൻസ് ഫോറം ചെയർപേഴ്സൺ  ബ്രിഡ്‌ജറ് ജോർജ്:   മലയാളീ  സമൂഹത്തെ വളരെ അധികം സ്നേഹിച്ചിരുന്ന  ഫ്രാൻസിസ് എന്നും  അവരുടെ പ്രശ്ങ്ങൾക്കു  മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഇത്രയും  പെട്ടെന്ന്  ഒരു അനുശോചന കുറിപ്പ് വേണ്ടിവരും എന്ന് വിചാരിച്ചിരുന്നില്ല.

അസോ . ട്രഷർ ഡോ. മാത്യു വർഗീസ്:   സംഘടനാപ്രവർത്തനത്തിൽ  എന്നും   ഒരുമിച്ചു  നിന്നിരുന്ന ഫ്രാൻസിസിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല  

സോണി അമ്പൂക്കൻ,   അഡി. അസോ . സെക്രട്ടറി:  ഫ്രാൻസിസിനൊപ്പം പ്രവർത്തിച്ച  ആ  നല്ലകാലത്തിന്റെ  സ്മരണകൾ പുതുക്കുന്നു. കണ്ണീർ പൂക്കൾ അർപ്പിക്കുന്നു  

ജോർജ് പണിക്കർ , അഡി. അസോ. ട്രഷർ:  താനുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിച്ച ഫ്രാൻസിന്റെ മരണം ഏറെ തളർത്തി

കൺവെൻഷൻ ചെയർമാൻ  വിപിൻ രാജ്:   വളരെ സങ്കടത്തോടെയാണ് അദ്ദേഹേത്തിന്റെ മരണവാർത്ത അറിഞ്ഞത്. വിശ്വസിക്കാൻ പ്രയാസമായിരുന്നു.

ഫൌണ്ടേഷൻ ചെയർമാൻ എറിക് മാത്യു   , നാഷണൽ കോർഡിനേറ്റർ തോമസ് തോമസ് , ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ  തുടങ്ങിയവരും  ദുഃഖം രേഖപ്പെടുത്തി.

ഫൊക്കാന നാഷണൽ  കമ്മിറ്റി മെമ്പേഴ്‌സ് ആയ അലിഷാ പോൾ , സിജു സെബാസ്റ്റ്യൻ, ഗീത ജോർജ് , വിൽസെന്റ് ബാബുകുട്ടി , ലാജി തോമസ് , ഗ്രേസ് മറിയ ജോർജി , വർഗീസ് ജേക്കബ് , രാജീവ് കുമാരൻ , ശ്രീകുമാർ  ഉണ്ണിത്താൻ , അലക്സ് എബ്രഹാം, ഡോൺ തോമസ് , രജിത് പിള്ളൈ , വിജി നായർ , അബുജ അരുൺ , അജു  ഉമ്മൻ, ലിനോ ജോസഫ്‌, നിരീഷ് ഉമ്മൻ  എന്നിവരും  ബോർഡ് ഓഫ് ട്രസ്റ്റ് മെംബേസ് ആയ  മാധവൻ നായർ , പോൾ കറുകപ്പള്ളിൽ , ജോർജി വർഗീസ് , ഡോ. സജിമോൻ ആന്റണി , ജോജി തോമസ് , ടോണി കല്ലവാങ്കൻ  എന്നിവരും റീജിയണൽ വൈസ് പ്രസിഡന്റ്മാരായ  രേവതി പിള്ളൈ , അപ്പുകുട്ടൻ പിള്ളൈ , മത്തായി ചാക്കോ , സന്തോഷ് ഐയ്പ് , ദേവസി പാലാട്ടി , ഷാജി സാമുവൽ , ജോൺസൻ തങ്കച്ചൻ , സുരേഷ് നായർ , ഡോ . ഈപ്പൻ ജേക്കബ് , മനോജ് ഇടമന  എന്നിവരും  അനുശോചനം രേഖപ്പെടുത്തി.  

# francis thadathil condolonce by fokana

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക