ദിലീപിന്‍റെ കരിയറിലെ 150-ാം ചിത്രം എന്ന നിലയില്‍ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. മാജിക് ഫ്രെയിംസിന്‍റെ 30-ാം ചിത്രം ആണ് എന്നതും പ്രത്യേകതയാണ്. ഫാമിലി എന്‍റര്‍ടെയ്ന്‍മെന്‍റ് ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ആദ്യ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍. ദി സോള്‍ ഓഫ് പ്രിന്‍സ് എന്ന പേരില്‍ എത്തിയിരിക്കുന്ന വീഡിയോയിലൂടെ ചിത്രത്തിന്‍റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍, സിദ്ദിഖ്, ബിന്ദു പണിക്കര്‍, ജോണി ആന്‍റണി, മഞ്ജു പിള്ള, ജോണി ആന്റണി , ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്.
ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടെയ്‍നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്. ദിലീപ്- ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്.